04:19am 29 October 2026
NEWS
വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്: രണ്ട് സൈനികർ കൊല്ലപ്പെട്ടു
27/11/2025  05:51 AM IST
nila
വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്: രണ്ട് സൈനികർ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡി.സി: വൈറ്റ് ഹൗസിനടുത്തുണ്ടായ വെടിവയ്പിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് വെടിയുതിർത്തത് എന്നാണ് പൊലീസിന്റെ നി​ഗമനം. ഇയാൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ സമയം പുലർച്ചെ ഏകദേശം ഒരു മണിയോടെയായിരുന്നു വെടിവയ്പ്. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് അടച്ചുപൂട്ടുകയും പരിസര പ്രദേശങ്ങളിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സംഭവസമയം പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.

പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളുടെ മരണം സ്ഥിരീകരിച്ചു. “വാഷിങ്ടൺ ഡി.സിയിൽ വെടിയേറ്റ നമ്മുടെ രണ്ടു ധീര സൈനികരും ഗുരുതര പരുക്കുകൾക്ക് വിധേയമായി മരണപ്പെട്ടു. രാജ്യസേവനത്തിനിടെ ജീവൻ അർപ്പിച്ച ഇവരുടെ കുടുംബങ്ങളോടും നാഷണൽ ഗാർഡിനോടും ഞാൻ ദുഃഖത്തിൽ പങ്കുചേരുന്നു. അവരുടെ സേവനവും ത്യാഗവും പശ്ചിമ വിർജീനിയ ഒരിക്കലും മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്, ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ നടപടി ആവശ്യമാണ്,” എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img