12:02am 03 July 2026
NEWS
വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു.
02/07/2026  11:53 AM IST
ചെറുകര സണ്ണിലൂക്കോസ്
വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു

 

വാട്‌സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടിസ് അയച്ചു. വിഷയത്തിൽ ഐടി നിയമപ്രകാരം എന്തുകൊണ്ടു നടപടിയെടുക്കരുതെന്നു 3 ദിവസത്തിനകം കമ്പനി വിശദീകരണം നൽകണം. ഫലത്തിൽ, കേന്ദ്രസർക്കാരി ന്റെ അനുമതിയില്ലാതെ യൂസർ നെയിം സംവിധാനം ഇനി വാട്സാപ്പിനു നടപ്പാക്കാൻ കഴിയില്ല.

ആൾമാറാട്ടം, സൈബർ തട്ടിപ്പ് തുടങ്ങിയവയ്ക്കായി പുതിയ ഫീച്ചർ ദുരുപയോഗം ചെയ്യുമെന്ന് ആശങ്കകളുയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്. സർക്കാർ സ്ഥാപനങ്ങളുടെയടക്കം പേരുപയോഗിച്ചു തട്ടിപ്പുകളുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img