01:15pm 26 October 2026
NEWS
വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ വരുന്നു; ചാറ്റിൽ ഇനി റീൽസ് ബട്ടണും
26/10/2026  11:44 AM IST
nila
വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ വരുന്നു; ചാറ്റിൽ ഇനി റീൽസ് ബട്ടണും

വാട്സ്ആപ്പിൽനിന്ന് ഇൻസ്റ്റഗ്രാം റീൽസുകൾ പങ്കിടാൻ കൂടുതൽ എളുപ്പവഴിയൊരുക്കി മെറ്റ. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ് ബട്ടൺ ഉൾപ്പെടുത്തുന്ന പുതിയ ഫീച്ചറാണ് പരീക്ഷിക്കുന്നത്. ഇതോടെ ഇൻസ്റ്റഗ്രാമിൽ കണ്ട വിഡിയോകൾ വാട്സ്ആപ്പിൽ പങ്കിടാൻ മീഡിയ പിക്കർ തുറന്ന് തിരയേണ്ടിവരില്ല.

വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ പുതിയ സൗകര്യം പരീക്ഷിക്കുന്നതായി ഫീച്ചർ ട്രാക്കറായ ഡബ്ല്യുഎബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തു. ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പ് 2.26.42.9 ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.

ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ വരുന്ന റീൽസ് ബട്ടൺ അമർത്തിയാൽ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിലെ വിഡിയോകൾ എളുപ്പത്തിൽ കണ്ടെത്താം. അടുത്തിടെ കണ്ട റീൽസുകൾ, ലൈക്ക് ചെയ്തവ, സേവ് ചെയ്തവ എന്നിവ പ്രത്യേകം വിഭാഗങ്ങളിലായി ലഭിക്കും. ഇതിൽനിന്ന് ആവശ്യമായ വിഡിയോ തിരഞ്ഞെടുത്ത് നേരിട്ട് വാട്സ്ആപ്പ് ചാറ്റിലേക്ക് അയയ്ക്കാം.

അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കണം

പുതിയ ഫീച്ചർ പ്രയോജനപ്പെടുത്താൻ വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് നിലവിലുള്ള രീതിയിൽ തന്നെ ആപ്പുകൾ ഉപയോഗിക്കാം. എന്നാൽ അക്കൗണ്ടുകൾ ബന്ധിപ്പിക്കാത്തവർക്ക് പുതിയ റീൽസ് ബട്ടൺ ലഭിക്കില്ല.

നിലവിൽ ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസുകൾ വാട്സ്ആപ്പിലൂടെ പങ്കിടാൻ കഴിയുന്നുണ്ടെങ്കിലും അവ കണ്ടെത്താൻ ചില അധിക നടപടികൾ ആവശ്യമാണ്. പുതിയ ഫീച്ചർ എത്തുന്നതോടെ ഈ പ്രക്രിയ ലളിതമാകുകയും ചാറ്റിൽനിന്നുതന്നെ വിഡിയോകൾ തിരഞ്ഞെടുത്ത് പങ്കിടാൻ സാധിക്കുകയും ചെയ്യും.

ഘട്ടംഘട്ടമായി ലഭ്യമാക്കും

നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കിടയിൽ മാത്രമാണ് പരീക്ഷണം നടക്കുന്നത്. പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത എല്ലാവർക്കും ഫീച്ചർ ലഭിക്കണമെന്നില്ല. പരീക്ഷണത്തിന്റെ ഭാഗമായി പ്രവർത്തനക്ഷമത വിലയിരുത്തിയശേഷം കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് സാധ്യത. ഫീച്ചർ എല്ലാവർക്കുമായി പുറത്തിറക്കുന്ന തീയതി വാട്സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img