04:01pm 07 September 2026
NEWS
വാട്സാപ്പ് ആ​ഗോളതലത്തിൽ പണിമുടക്കുന്നു
12/04/2025  09:22 PM IST
nila
വാട്സാപ്പ് ആ​ഗോളതലത്തിൽ പണിമുടക്കുന്നു

വാട്‌സാപ്പിന് സാങ്കേതിക തകരാർ. ഉപയോക്താക്കളിൽ പലർക്കും മെസേജുകൾ അയക്കാൻ സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ തന്നെ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  81 ശതമാനത്തോളം ഉപഭോക്താക്കൾ വാട്സാപ്പ് പ്രവർത്തന രഹിതമാണെന്ന പരാതി ഉയർത്തി. ഇന്ത്യയിൽ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് ഔട്ടേജ് ട്രാക്കിങ് ഡൗൺ ഡിറ്റക്ടർ വ്യക്തമാക്കുന്നത്.

 രണ്ട് ബില്യണിലധികം ഉപഭോക്താക്കൾ വാട്‌സാപ്പിനുണ്ട്. സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങൾ കൈമാറാൻ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികൾ അന്ന് ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img