
ന്യൂഡൽഹി: വാട്സാപ്പ് ഉപയോക്താക്കളുടെ ഡേറ്റ പരസ്യ ആവശ്യങ്ങൾക്കായി മറ്റ് മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക് വിലക്കിയ മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) റദ്ദാക്കി. അതേസമയം, 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതാണെന്ന കണ്ടെത്തൽ എൻസിഎൽഎടി അംഗീകരിച്ചു. 213.14 കോടി രൂപ പിഴയി്ട ഉത്തരവും ട്രൈബ്യൂണൽ നിലനിർത്തി. ജസ്റ്റിസ് അശോക് ഭൂഷണൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.
ഇതോടെ വാട്‌സാപ്പിന് ഇനി ഉപയോക്താക്കളുടെ വിവരങ്ങൾ മെറ്റയുമായി പങ്കുവെക്കാനാകും. 2024 നവംബർ 18-നാണ് മത്സര കമ്മിഷൻ വാട്‌സാപ്പിന് പിഴ ചുമത്തുകയും ഡേറ്റ പങ്കുവെക്കൽ അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തത്. എന്നാൽ, എൻസിഎൽഎടി ഈ ഉത്തരവിന് 2025 ജനുവരിയിൽ സ്റ്റേ നൽകിയിരുന്നു.
ആധിപത്യ സ്ഥാനത്തിന്റെ ദുരുപയോഗം. “സ്വകാര്യതാനയം സ്വീകരിക്കുകയോ സേവനം ഉപേക്ഷിക്കുകയോ” എന്ന നിബന്ധനയിലൂടെ ഉപയോക്താക്കളെ നിർബന്ധിതരാക്കിയെന്നും വാട്‌സാപ്പ് വിപണിയിൽ തന്റേതായ ശക്തി അന്യായമായി വിനിയോഗിച്ചതാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ടെലഗ്രാം, സിഗ്‌നൽ പോലുള്ള മത്സരികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാട്‌സാപ്പിന്റെ ഭാരതീയ ഉപയോക്തൃ ആധാരം അപ്രത്യക്ഷമായ മാനം കൈവരിച്ചതായും കമ്മിഷൻ വിലയിരുത്തിയിരുന്നു.











