03:17pm 31 May 2026
NEWS
​ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയല്ലെന്ന് സി രവിചന്ദ്രൻ
03/10/2025  11:47 AM IST
nila
​ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയല്ലെന്ന് സി രവിചന്ദ്രൻ

ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയല്ല, ഷട്ട്‌ലിങ് ഓഫ് പോപുലേഷൻ ആണെന്ന് സ്വതന്ത്ര ചിന്തകൻ സി രവിചന്ദ്രൻ. ​ഗാസ‌യിൽ കൂടുതലായി കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമല്ല, പുരുഷന്മാരണെന്നും അദ്ദേഹം പറഞ്ഞു. ചില യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് സി രവിചന്ദ്രൻ ഇസ്രയേലിനെ ന്യായീകരിക്കുന്നത്. 

'നോട്ടിഫിക്കേഷൻ കൊടുത്താണ് ഇസ്രായേൽ അക്രമിക്കുന്നത്. വംശഹത്യ നടക്കാതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇത്രയും സമയംപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഒരു രാജ്യവും അങ്ങനെ ചെയ്യുന്നില്ല. റഷ്യ, യുക്രൈനിൽ ഇങ്ങനെ ചെയ്യുന്നില്ല. ലോകത്ത് ഒരു രാജ്യത്തും ആക്രമിക്കപ്പെടുന്ന രാജ്യത്തിന് മരുന്നും ആഹാരവും കൊടുക്കാനുള്ള ബാധ്യത ആക്രമിക്കുന്ന രാജ്യത്തിനില്ലെന്നും രവിചന്ദ്രൻ പറയുന്നു.

​ഗാസയിൽ നടക്കുന്നത് ഷട്ട്‌ലിങ് ഓഫ് പോപുലേഷൻ ആണ്. വാഷിങ് മെഷിനീൽ തുണി അങ്ങോട്ടും ഇങ്ങോട്ടും മറിക്കുന്നത് പോലെ നോട്ടിഫിക്കേഷൻ കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു. അവിടെ ആക്രമിക്കുന്നു, ഇതാണ് ഗാസയിൽ നടക്കുന്നത്. സ്ത്രീകളും കുട്ടികളും അല്ല ഗാസയിൽ കൂടുതലായി കൊല്ലപ്പെട്ടത്. പുരുഷന്മാരാണ്. 65,000 പേർ കൊല്ലപ്പെട്ടതിൽ 18,000 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. 18 മുതൽ 19 വയസ് പ്രായമുള്ളവരെയാണ് കുട്ടികൾ എന്ന് പറയുന്നത്. ഹമാസിന്റെ റിക്രൂട്ട്‌മെന്റ് തുടങ്ങുന്നത് തന്നെ 13 വയസ് മുതലാണ്.

യുഎൻ പൊതുസഭയിൽ നെതന്യാഹുവിനെ കൂക്കിവിളിച്ചത് ശരിയായില്ല. നെതന്യാഹു വരുമ്പോൾ കുറെപേർ വലിയ സംഭവമാണെന്ന് കരുതി ഇറങ്ങിപ്പോകുകയാണ്. നെതന്യാഹു കൂ... എന്ന പത്ര തലക്കെട്ട് പോലും അങ്ങേയറ്റം സംസ്ക്കാര ശൂന്യവും മാനവിക വിരുദ്ധവുമാണ്. ആരെയും കൂവാൻ പാടില്ല. കേൾക്കാൻ തയ്യാറാവണം. യാസർ അറഫാത്ത് വലിയ പോരാളിയാണ് എന്നാണ് സ്‌കൂൾ കാലഘട്ടത്തെ എന്റെ ധാരണ. അന്ന് ഇന്ദിരാഗാന്ധിക്കൊപ്പം ഇരിക്കുന്ന യാസർ അറഫാത്തിന്റെ ഫോട്ടോ വീട്ടിലെ ചുവരിലും ഉണ്ടായിരുന്നു. എന്നാൽ ലോകത്ത് ജീവിച്ചിരുന്നവരിൽ ഏറ്റവും സമ്പന്നനും കപടനും തീവ്രവാദിയുമായിരുന്നു യാസർ അറഫാത്ത്. അദ്ദേഹം ഒരു ബഹുമാവനും അർഹിക്കുന്നില്ല''-സി.രവിചന്ദ്രൻ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img