
വൃത്തിയുള്ള നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. കേടായ നഖങ്ങള്‍ ആരോഗ്യത്തെ മാത്രമല്ല ജീവിത നിലവാരത്തെയും ബാധിക്കാറുണ്ട്. നഖങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
എങ്ങനെയാണ് നഖങ്ങള്‍ കേടാകുന്നത്?
1. Trauma / ആഘാതം - നിരന്തരം കൈകാലുകള്‍ നനയുന്ന ജോലി ചെയ്യുന്നവര്‍, അതായത് അടുക്കളയില്‍, കൃഷിയിടത്തില്‍, തുണി കഴുകുന്നവരില്‍, കഠിനമായ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരില്‍, കൃത്യമായി നഖം പരിചരിക്കാത്തവരില്‍ (നഖം വെട്ടാതെയിരുന്നാല്‍ നഖത്തിന്റെ അഗ്രഭാഗത്ത് വിള്ളല്‍ വീഴാം)
2. പോഷകാഹാരക്കുറവ് - വൈറ്റമിന്‍ (എ, ബി, സി, ഡി, ഇ), മിനറല്‍സ് (സിങ്ക്, അയണ്‍) എന്നിവയുടെ കുറവ് നഖം കേടാകാന്‍ കാരണമാണ്.
3. Genetics / പാരമ്പര്യം - നഖം abnormal / അസാധാരണമായി വളരുന്നതിന് കാരണമാകാം.
4. അസുഖങ്ങള്‍ - Diabetes, Thyroid, Alopecia areata, Fungus, Lichen planus, Psoriasis എന്നീ രോഗങ്ങള്‍ നഖ വളര്‍ച്ചയെ ബാധിക്കാം.
അപകട ഘടകങ്ങള്‍ എന്തെല്ലാം?
1. Age / പ്രായം - പ്രായമായവരില്‍ നഖം കട്ടിയാകാനും നിറവ്യത്യാസം വരാനും വളയാനും ഉള്ള സാദ്ധ്യതയേറെയാണ്.
2. Gender / ലിംഗം - സാധാരണയായി അടുക്കള ജോലികള്‍ (പാത്രം കഴുകുക, കറിക്കരിയുക, മീന്‍, ഇറച്ചി എന്നിവ വൃത്തിയാക്കുക, വീട് തുടയ്ക്കുക, തുണി കഴുകുക) ചെയ്യുന്നത് സ്ത്രീകളായതിനാല്‍ മാത്രമല്ല ജനിതക ഘടകവും സ്ത്രീകളില്‍ നഖം കേടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
3. Geographic location / ഭൂമിശാസ്ത്രപരമായ സ്ഥാനം - തണുപ്പ് സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും മഴ കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും നഖം കേടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
നഖത്തില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
1. നിറവ്യത്യാസം - കറുക്കുക, വെളുക്കുക, പച്ച / നീല നിറമാവുക.
2. കട്ടി കൂടുക / കുറയുക
3. നഖം പൊടിഞ്ഞു പോവുക
4. നഖം വളയുക
5. നഖത്തിനു ചുറ്റും നീര് / വേദന വരിക
6. നഖത്തില്‍ കുഴികള്‍, നീണ്ട വരകള്‍ പ്രത്യക്ഷപ്പെടുക.
ചികിത്സ തുടങ്ങേണ്ടത് എപ്പോള്‍?
കേടായ നഖം ഉള്ളത് എന്ത് കാരണത്താലാണ് എന്ന് കണ്ടുപിടിക്കാന്‍ നഖം ചുരണ്ടി (Nail scrapping) പരിശോധിക്കുകയോ Nail biopsy ചെയ്തു നോക്കുകയോ ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചതിനുശേഷം ചികിത്സിക്കുന്നതാണ് ഉചിതം. നഖം വളരെ പതുക്കെ വളരുന്നതുകൊണ്ട് 6മാസം മുതല്‍ 1വര്‍ഷം വരെ ചികിത്സിക്കേണ്ടതായി വരും.
ചികിത്സാരീതികള്‍ എന്തൊക്കെ?
1. പോഷകാഹാരക്കുറവ് പരിഹരിക്കുക.
2. Fungal infection ഉണ്ടെങ്കില്‍ ആന്റിഫങ്കല്‍ ചികിത്സ നല്‍കുക.
3. Psoriasis, Lichen planus മുതലായ രോഗങ്ങള്‍ക്ക് സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുക.
4. ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അത് ചെയ്യുക.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?
1. സമീക്രിത ആഹാരം
2. കൃത്യമായ നഖ പരിചരണം
3. മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക
4. ഗ്ലൗസ് ധരിക്കുക
5. ഈര്‍പ്പം പറ്റാതെ നോക്കുക
6. തുടക്കത്തിലെ ചികിത്സിക്കുക, തനിയെ ചികിത്സിക്കാതെ ഡോക്ടറുടെ സേവനം തേടുക.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് സൗന്ദര്യത്തോടോപ്പം ആരോഗ്യവുമുള്ള നഖങ്ങള്‍ സ്വന്തമാക്കാം.
Photo Courtesy - Google