10:01pm 12 November 2026
NEWS
മാർ താഴത്ത് പറഞ്ഞത് നേരിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ
05/02/2026  05:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ താഴത്ത് പറഞ്ഞത് നേരിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ

കൊച്ചി:  ആർച്ച് ബിഷപ്പ് മാർ  ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹം എറണാകുളം അതിരൂപതയുടെ ചുമതല വഹിച്ചിരുന്നപ്പോൾ നേരിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
 അഭിപ്രായപ്പെട്ടു.കുർബാന തർക്കത്തിന്റെ മറവിൽ ചില നിരോധിത തീവ്രവാദ സംഘടനകളുടെ സഹായം എറണാകുളത്ത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക്  ലഭിക്കുന്നുണ്ടെന്ന് ഇതിനു മുൻപും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ തുറന്നുപറച്ചിലുകൾ നടത്തി തുടങ്ങിയതോടെയും ഇത് സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിൽ സമർപ്പിച്ചതും മുതലാണ് ആൻഡ്രൂസ് മെത്രാൻ ഏകീകൃത കുർബാന വിരുദ്ധ വൈദിക - അൽമായ കൂട്ടുകെട്ടിന്റെ ശത്രുവായി മാറിയത്. സമരക്കാരിൽ ഒരു വിഭാഗത്തിൻറെ തീവ്രതയും പിന്തുടരുന്ന രീതികളും കണ്ടപ്പോഴേ ഈ എതിർപ്പുകളുടെ ഉദ്ദേശശുദ്ധിയും പിന്നണിയിൽ പ്രവർത്തിക്കുന്ന ശക്തികളെ കുറിച്ചും ചില സൂചനകൾ സഭയെ സ്നേഹിക്കുന്ന വിശ്വാസികളും നൽകിയിരുന്നു.

ആഗോള മെത്രാൻ സമ്മതിയുടെ പ്രസിഡന്റിനെതിരെ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും മറ്റ് അംഗങ്ങളും പരസ്യമായി സഭയിലെ തന്നെ ഒരു ആർച്ച് ബിഷപ്പിനെതിരെ തെരുവിൽ ഇറങ്ങിയിരിക്കുന്നത് വിമതർക്കു എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന  ഇവിടത്തെ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണെന്നും ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി, കോർഡിനേറ്റർമാരായ  അഡ്വ.ജോയി ജോർജ്, വിത്സൻ  വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം,  ക്യാപ്റ്റൻ ടോം ജോസഫ്,  കുരിയാക്കോസ് പഴയമഠം എന്നിവർ പറഞ്ഞു.

Photo Courtesy - Google

മാർ താഴത്ത് പറഞ്ഞത് നേരിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ
06/02/2026  03:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ താഴത്ത് പറഞ്ഞത് നേരിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ

 കൊച്ചി:  ആർച്ച് ബിഷപ്പ് മാർ  ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹം എറണാകുളം അതിരൂപതയുടെ ചുമതല വഹിച്ചിരുന്നപ്പോൾ നേരിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
 അഭിപ്രായപ്പെട്ടു.

കുർബാന തർക്കത്തിന്റെ മറവിൽ  ചില നിരോധിത തീവ്രവാദ സംഘടനകളുടെ സഹായം എറണാകുളത്ത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക്  ലഭിക്കുന്നുണ്ടെന്ന് ഇതിനു മുൻപും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ തുറന്നുപറച്ചിലുകൾ നടത്തി തുടങ്ങിയതോടെയും ഇത് സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാനിൽ സമർപ്പിച്ചതും മുതലാണ് ആൻഡ്രൂസ് മെത്രാൻ ഏകീകൃത കുർബാന വിരുദ്ധ വൈദിക - അൽമായ കൂട്ടുകെട്ടിന്റെ ശത്രുവായി മാറിയത്. സമരക്കാരിൽ ഒരു വിഭാഗത്തിൻറെ തീവ്രതയും പിന്തുടരുന്ന രീതികളും കണ്ടപ്പോഴേ ഈ എതിർപ്പുകളുടെ ഉദ്ദേശശുദ്ധിയും പിന്നണിയിൽ പ്രവർത്തിക്കുന്ന ശക്തികളെ കുറിച്ചും ചില സൂചനകൾ സഭയെ സ്നേഹിക്കുന്ന വിശ്വാസികളും നൽകിയിരുന്നു.

 ആഗോള മെത്രാൻ സമ്മതിയുടെ പ്രസിഡന്റിനെതിരെ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും മറ്റ് അംഗങ്ങളും പരസ്യമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത് വിമതർക്കു എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന  ഇവിടത്തെ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണെന്നും ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി, കോർഡിനേറ്റർമാരായ  അഡ്വ.ജോയി ജോർജ്, വിത്സൻ  വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം,  ക്യാപ്റ്റൻ ടോം ജോസഫ്,  കുരിയാക്കോസ് പഴയമഠം എന്നിവർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img