
സാധാരണ കുട്ടികളിലും അപൂർവ്വമായി മുതിർന്നവരിലും ഉണ്ടാകുന്ന ഒരു നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട തകരാറാണ് ഇത്, അഥവാ അറ്റൻഷൻ ഡെഫിസിക് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചെറിയ പ്രായത്തിൽ കണ്ടുപിടിച്ചാൽ രോഗത്തെ നിയന്ത്രിക്കാനാകും. അല്ലാത്തപക്ഷം നിയന്ത്രണവിധേയമല്ല എന്നതാണ് കാര്യം. ഇതേ ആശങ്കയാണ് ഇപ്പോൾ ഫഹദ് ഫാസിലിനും ഉള്ളത്. തന്റെ 41ാം വയസ്സിലാണ് ഈ രോഗവസ്ഥ കണ്ടുപിടിക്കുന്നത്. പക്ഷേ വലിയ രീതിയിൽ അല്ല തന്നെ ബാധിച്ചിരിക്കുന്നത് എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് പാലിൽ ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയാണ് ഇക്കാര്യം ഫാസിൽ വ്യക്തമാക്കിയത്. പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം ; •മറവി •കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതിരിക്കുക •സമയം ക്രമീകരിക്കാൻ കഴിയാതിരിക്കുക •ഇഷ്ടമുള്ള കാര്യങ്ങളിൽ മാത്രം അധികം ശ്രദ്ധ കൊടുക്കുകയും അപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോവുകയും ചെയ്യുന്നു •എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് എന്ന് അറിയാതിരിക്കുന്നു •എടുത്ത ചാടി തീരുമാനങ്ങൾ എടുക്കുന്നു •ഒന്നിലും ഒരു സ്ഥിരതയില്ലാത്ത അവസ്ഥ •ചോദ്യങ്ങൾ ചോദിക്കുന്നു മുൻപേ ഉത്തരം പറയുക, സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കുക.