03:52pm 27 September 2026
NEWS
മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് ആവശ്യം: ഡോ. ബീന ഫിലിപ്പ്
24/10/2025  04:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് ആവശ്യം: ഡോ. ബീന ഫിലിപ്പ്
HIGHLIGHTS

റാവിസ് കടവില്‍ നടക്കുന്ന ദ്വിദിന ഐ ഇ ഇ ഇ വനിതാ ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഐ ഇ ഇ ഇ മുന്‍ ചെയര്‍ ശശി പി എം, സംഘാടക ചെയര്‍ ഡോ. ബിന്ദിമ ടി, ഏഷ്യ പസഫിക്ക് റീജ്യന്‍ ഇലക്ട് ഡോ. സമീര്‍ എസ് എം, ഡബ്ല്യു ഐ ഇ മുന്‍ ചെയര്‍ ഡോ. രാമലത, ഐ ഇ ഇ ഇ കേരള സെക്ഷന്‍ ചെയര്‍ ഡോ. മനോജ്, ബി എസ്, മുന്‍ ചെയര്‍ പ്രൊഫ. മുഹമ്മദ് കാസിം, സംഘാടക കമ്മിറ്റി ചെയര്‍ ദീപ എ കെ എന്നിവര്‍ സമീപം

 

കോഴിക്കോട്: മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. റാവിസ് കടവില്‍ നടക്കുന്ന ദ്വിദിന ഐ ഇ ഇ ഇ വനിതാ ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍. 

മാറ്റങ്ങളുണ്ടാക്കുന്നതില്‍ വനിതകള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും. വനിതാ അധ്യാപകര്‍ക്ക് സമൂഹത്തെ മാറ്റി മറിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളും നൂതന ആശയങ്ങളുമാണ് സമൂഹമാറ്റത്തിന്റെ അടിത്തറയെന്നും അവര്‍ വിശദമാക്കി. 

ഐ ഇ ഇ ഇ കേരള സെക്ഷന്‍ ചെയര്‍മാന്‍ ഡോ. ബി എസ് മനോജ് അധ്യക്ഷത വഹിച്ചു. സെക്ഷന്റെ വിതരണാധിഷ്ഠിത നേതൃത്വത്തിലൂടെ ആഗോള വ്യാപനവും സാങ്കേതിക പുരോഗതിയും ലക്ഷ്യമാക്കുന്ന തന്ത്രപരമായ രീതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. 

2019ലെ നാരിശക്തി പുരസ്‌ക്കാര ജേത്രി ഡോ. സീമ എ., എയര്‍ ഇന്ത്യ സീനിയര്‍ കമാന്റര്‍ സാഭിയ മരിക്കാര്‍, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉത്തര  രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img