03:15am 29 October 2026
NEWS
പുരുഷന്മാർ ഭാര്യമാരെ ചതിക്കുന്നുണ്ടോ എന്നറിയാൻ ഒരു വിദ്യ; ‘ഡിവോഴ്‌സ് ഡസ്റ്റ്’ തന്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ
19/02/2026  04:26 PM IST
nila
പുരുഷന്മാർ ഭാര്യമാരെ ചതിക്കുന്നുണ്ടോ എന്നറിയാൻ ഒരു വിദ്യ; ‘ഡിവോഴ്‌സ് ഡസ്റ്റ്’ തന്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയബന്ധങ്ങളിലായാലും വിവാഹബന്ധങ്ങളിലായാലും വിശ്വാസവഞ്ചന അനുഭവിക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വിശ്വാസവഞ്ചന മൂലം ബന്ധങ്ങൾ തകരുന്നതും ഇന്ന് അപൂർവമല്ല. പ്രത്യേകിച്ച്, വിവാഹിതരായ ചില പുരുഷന്മാർ അവിവാഹിതരാണെന്ന് കള്ളം പറഞ്ഞ് പ്രണയിക്കുകയും യുവതികളെ വഞ്ചിക്കുകയും ചെയ്യാറുണ്ട്. ഒരേ സമയം ഇവർ സ്വന്തം ഭാര്യയേയും കാമുകിയേയുമാണ് വഞ്ചിക്കുന്നത്. ഇത്തരത്തിൽ പുരുഷന്മാർ ഡേറ്റിങ്ങിന് എത്തുന്ന പ്രവണത ഇല്ലാതാക്കാൻ യുവതികൾ പുതിയൊരു തന്ത്രം കണ്ടുപിടിച്ചതാണ് സൈബറിടങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്. 

സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്ന ഈ തന്ത്രത്തിന് നൽകിയിരിക്കുന്ന പേര് ‘ഡിവോഴ്‌സ് ഡസ്റ്റ്’ എന്നാണ്. കേൾക്കുമ്പോൾ തമാശപോലെയുണ്ടെങ്കിലും, വിവാഹിതരായ പുരുഷന്മാർ കള്ളം പറഞ്ഞ് ഡേറ്റിങ്ങിൽ ഏർപ്പെടുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡേറ്റിങ്ങിന് മുമ്പ് യുവതികൾ ഗ്ലിറ്ററോ ഷിമ്മറോ പോലുള്ള തിളങ്ങുന്ന പൊടികൾ ശരീരത്തിലും വസ്ത്രങ്ങളിലും ഉപയോഗിക്കുന്നതാണ് ഈ തന്ത്രത്തിന്റെ ഭാഗം. ഫാഷൻ ആക്‌സസറിയായി തോന്നുന്ന ഈ ഗ്ലിറ്റർ യഥാർത്ഥത്തിൽ ഒരു ‘സൈലന്റ് അലർട്ട് സിസ്റ്റം’ ആയി പ്രവർത്തിക്കുകയാണ്. ഇത്തരം പൊടികൾ ഒരിക്കൽ പറ്റിപ്പിടിച്ചാൽ എളുപ്പത്തിൽ അകലാത്തതാണ് പ്രത്യേകത.

ഡേറ്റിനിടെ അടുത്തിടപഴകലുണ്ടാകുമ്പോൾ ഈ ഗ്ലിറ്റർ കാറിലേക്കോ വസ്ത്രങ്ങളിലേക്കോ പടരും. പുരുഷൻ വിവാഹിതനാണെങ്കിൽ വീട്ടിലെത്തുമ്പോൾ ഈ തിളങ്ങുന്ന പൊടി ഭാര്യയുടെ ശ്രദ്ധയിൽപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ അയാൾക്ക് മറച്ചുവച്ച സത്യം പുറത്താകുമെന്നതാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാന ആശയം. സത്യസന്ധരായ പുരുഷന്മാർക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ലെന്നും പിന്തുണക്കുന്നവർ പറയുന്നു.

‘മാരീഡ് മാൻ റിപ്പല്ലന്റ്’ എന്ന പേരിലും ഈ ട്രെൻഡ് അറിയപ്പെടുന്നു. കൈത്തണ്ടകൾ, മുടി, തോളുകൾ തുടങ്ങി ഗ്ലിറ്റർ എളുപ്പത്തിൽ പടരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എങ്ങനെ തന്ത്രപരമായി ഇത് ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയലുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഈ ട്രെൻഡിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ബന്ധങ്ങളിൽ അനാവശ്യ സംശയങ്ങൾ വളർത്തുന്നത് അവയെ തകർക്കുമെന്നും, ഡേറ്റിങ്ങിനെ കള്ളം പിടികൂടാനുള്ള പരീക്ഷണമായി കാണരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചതിക്കപ്പെടാതിരിക്കാനും, വഞ്ചനയിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനും ഇത് സഹായകരമാണെന്നതാണ് അനുകൂലിക്കുന്നവരുടെ വാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img