01:26am 10 November 2026
NEWS
ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇങ്ങനെ
21/04/2025  02:18 PM IST
nila
ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇങ്ങനെ

പോപ്പ് ഫ്രാൻസിസ് അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനുമായ മാർപാപ്പയുടെ സംസ്കാരം നടന്നിരുന്നത് പ്രൗഢ​ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു. എന്നാൽ, ലളിത ജീവിതം നയിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ അന്ത്യ കർമ്മങ്ങളിലും ആ ലാളിത്യം വേണമെന്ന് നിർദ്ദേശിച്ചിരുന്നു.

പരമ്പരാഗതമായി മാർപ്പാപ്പയുടെ ശവസംസ്കാരം വളരെ വിപുലമായാണ് നടത്തിയിരുന്നത്. എന്നാൽ ഈ നടപടിക്രമങ്ങളെല്ലാം ലളിതമാക്കാനുള്ള പദ്ധതികൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ അടുത്തിടെയാണ് അംഗീകാരം നൽകിയത്. സൈപ്രസ്, ഈയം, ഓക്ക് എന്നിവകൊണ്ട് നിർമ്മിച്ച ശവപ്പെട്ടികളിലാണ് മുൻ മാർപാപ്പമാരെ അടക്കം ചെയ്തിരുന്നത്. എന്നാൽ, സിങ്ക് കൊണ്ട് പൊതിഞ്ഞ ഒരു ലളിതമായ മര ശവപ്പെട്ടിയാണ് ഫ്രാൻസിസ് മാർപ്പാപ്പ തനിക്കായി തിരഞ്ഞെടുത്തത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഉയർന്ന പ്ലാറ്റ്‌ഫോമിൽ പോപ്പിന്റെ മൃതദേഹം പൊതുദർശനത്തിനായി വയ്ക്കുന്ന പാരമ്പര്യവും അദ്ദേഹം ഉപേക്ഷിച്ചു.  കാറ്റഫാൽക്ക് എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോമിൽ മാർപാപ്പയുടെ പൊതുദർശനവും ഉണ്ടായിരിക്കില്ല. പകരം, മൃതദേഹം ശവപ്പെട്ടിയിൽ വച്ചിരിക്കുമ്പോൾ, മൂടി നീക്കം ചെയ്ത്, വിലാപയാത്ര സമയത്ത് പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കും. 

ഒരു നൂറ്റാണ്ടിലേറെയായി വത്തിക്കാനിന് പുറത്ത് അടക്കം ചെയ്യുന്ന ആദ്യത്തെ പോപ്പും ഫ്രാൻസിസ് ആയിരിക്കും. റോമിലെ നാല് പ്രധാന പാപ്പൽ ബസിലിക്കകളിൽ ഒന്നായ സെന്റ് മേരി മേജർ ബസിലിക്കയിലാണ് അദ്ദേഹത്തെ അടക്കം ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img