06:11pm 15 September 2026
NEWS
രക്തവും ജലവും ഒന്നിച്ചൊഴുകില്ല... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം വിരൽ ചൂണ്ടുന്നതെന്ത്?
24/05/2025  08:52 PM IST
അഡ്വ. ഫ്രാൻസി ജോൺ
രക്തവും ജലവും ഒന്നിച്ചൊഴുകില്ല... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം വിരൽ ചൂണ്ടുന്നതെന്ത്?
HIGHLIGHTS

സംഭവങ്ങളേയും വസ്തുതകളേയും ആഴത്തിൽ വിലയിരുത്തുന്നവർ പലപ്പോഴും ദീർഘദൃഷ്ടിയുള്ളവരായിരിക്കും. അതിനിത് ഉദാഹരണമാണ്. അതുകൊണ്ടാണ് 2016 ഒക്ടോബർ ലക്കം 'കേരളശബ്ദ'ത്തിൽ വന്ന ഈ ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നത്.

ശ്രീ നരേന്ദ്രമോദി കഴിഞ്ഞവാരം രാഷ്ട്രത്തോട് ചെയ്ത പ്രഭാഷണത്തിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ടായിരുന്നു. രക്തവും ജലവും ഒന്നിച്ചൊഴുകുകയില്ല. പലരും അതൊരു അലങ്കാരിക പ്രയോഗം മാത്രമാണെന്ന് ധരിച്ചു. മറ്റുചിലർ ഇതിന്റെ അർത്ഥവ്യാപ്തിയെന്തന്നറിയാതെ കുഴങ്ങി.

രാജ്യത്തെ അതിർത്തിയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഒഴുകി നടക്കുന്നു. ഏത് നിമിഷവും പെയ്തിറങ്ങാവുന്ന ഈ വലിയ വിപത്ത് ഒഴിവാക്കുന്നതെങ്ങനെ എന്ന് രാജ്യം കാതോർക്കുന്നു. യുദ്ധം അനിവാര്യമാണെങ്കിലും അല്ലെങ്കിലും യുദ്ധമുണ്ടായാൽ ചോരപ്പുഴ ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. യുദ്ധത്തിനോടൊപ്പം രക്തമൊഴുകുന്നത് സാധാരണ, അനിവാര്യമായ ദുരന്തം. എന്നാൽ പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചോദിച്ചപോലെ ഇതിനിടയിൽ വെറും വെള്ളത്തിനെന്താണ് റോൾ? വല്ലഭന് പുല്ലും ആയുധം എന്നല്ലേ പ്രമാണം. അതുപോലെ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പല പല അഭിപ്രായവ്യത്യാസങ്ങളിൽ ഒന്ന് ജലത്തർക്കമാണ്. ഈ ജലം മാരകായുധമാക്കുവാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്നാണ് പലരും ചിന്തിക്കുന്നത്.

ജലം ഒരു തർക്കവിഷയം ആകാറുള്ളത് അപൂർവ്വമല്ല. സംസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും ജലത്തർക്കം ഉണ്ടാകാറുണ്ട്. ഇന്ത്യയിൽത്തന്നെ കാവേരി നദിതർക്കം, മുല്ലപ്പെരിയാർ, പഞ്ചാബും ഹരിയാനയും തമ്മിലുള്ള സത്ലജ്- യമുനാ ലിങ്ക് കനാൽ തർക്കം തമിഴ്നാടും ആന്ധ്രയും തമ്മിലുള്ള കൃഷ്ണാനദി ജലത്തർക്കും ഇങ്ങനെ പലതും നമ്മൾ കേട്ടിട്ടുണ്ട്. ലോകത്തുതന്നെ വളരെ പ്രധാനപ്പെട്ട ഏകദേശം ഇരുപതോളം ജലതർക്കങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുന്ന തലത്തിൽ നിലവിലുണ്ട്. അതിൽ ചൈനയുടെ യാങ്സേ നദിജലത്തർക്കം, നൈഗർ നദീജലത്തിനുവേണ്ടി നൈജീരിയായും ഗനിയായും തമ്മിലുള്ള തർക്കം. ടൈഗ്രീസ്, യൂഫ്രട്ടീസ് നദീജലത്തിനുവേണ്ടി ടർക്കിയും ഇറാക്കും സിറിയയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ലോകശ്രദ്ധയാകർഷിച്ചതാണ്. എന്തിനധികം അമേരിക്കൻ ഐക്യനാടുമായി മെക്സിക്കോ ഒന്നിലധികം നദികളുടെ ജലവിഹിതത്തെക്കുറിച്ചുള്ള തർക്കമിന്നും നിലനിൽക്കുന്നു.
അന്തർദേശീയ നിയമങ്ങളിൽ നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള തത്വങ്ങളും നിയമങ്ങളും കൃത്യമായി രൂപപ്പെട്ടിട്ടില്ല എന്നത് ഒരു വലിയ പോരായ്മയാണ്. മറ്റൊരു പ്രധാനകാര്യം ഇത്തരം തർക്കങ്ങൾക്കുള്ള തർക്കപരിഹാര സമിതികളുടെ ദൗർബല്യവും അവയുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള സംവിധാനത്തിന്റെ അഭാവവുമാണ്.

ഇന്ത്യയും പാകിസ്ഥാനുമായുള്ള സിന്ധുനദിജലത്തർക്കം രക്തമൊഴുകാത്ത, ജലവും ഒഴുക്കാത്ത ഒരു യുദ്ധമുറയായി രൂപപ്പെടുമോ എന്നാണിന്ന് ചർച്ച ചെയ്യപ്പെടുന്നത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ഈ ജലയുദ്ധം, ജലം ആയുധമാക്കിയുള്ള യുദ്ധം, ന്യുക്ലിയർ യുദ്ധത്തേക്കാൾ മാരകപ്രഹരമേൽപ്പിക്കാൻ കഴിയുന്ന ഒരു യുദ്ധമാണ്. ഇന്ത്യ അതിന് തയ്യാറെടുക്കുമോ എന്ന് പാകിസ്ഥാൻ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു.
ഹിമാലയത്തിലുത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് ഏതാണ്ട് പൂർണ്ണമായും പാകിസ്ഥാൻ കഴിയുന്നത്. ജീവൻ നിലനിർത്താനുള്ള കുടിവെള്ളം മുതൽ വ്യവസായത്തിനും കൃഷിക്കും പരിസ്ഥിതി സംരക്ഷണവുമുൾപ്പെടെയുള്ള എല്ലാവിധ ആഭ്യന്തര ജലവിനിയോഗവും ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിൽ 6 നദികളെ സംബന്ധിച്ച് ഇന്ത്യയുമായി ഒപ്പിട്ട സിന്ധു നദീജലകരാറാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 

1960 സെപ്റ്റംബർ 19-ാം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്ഥാൻ ഭരണാധികാരി അയൂബ്ഖാനും തമ്മിൽ ഒപ്പിട്ട കരാറാണിത്. ഇതനുസരിച്ച് ഹിമാലയത്തിൽ നിന്നുത്ഭവിച്ചു കിഴക്കോട്ടൊഴുകുന്ന രവി, ബീസ്, സത്ലജ് നദികളിലെ ജലം ഇന്ത്യയുടെ നിയന്ത്രണത്തിലും ഉപയോഗത്തിലുമാണുള്ളത്. അത് സ്വാഭാവികമാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയിൽ നിന്നുത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ജലം ഇന്ത്യയ്ക്കുതന്നെ, എന്നാൽ പ്രശ്നമവിടല്ല ഇന്ത്യയിലെ ഹിമാലയത്തിൽ നിന്നും ഉത്ഭവിച്ചു, ഇന്ത്യയിൽ കൂടി പടിഞ്ഞാറോട്ടൊഴുകി പാകിസ്ഥാനിലേക്ക് പോകുന്ന ജലം ഏതാണ്ട് പൂർണ്ണമായും പാകിസ്ഥാന് നൽകുവാനാണ് കരാർ നിർദ്ദേശിക്കുന്നത്. ഫലമോ, ഈ കരാറുകളിലെ ആറ് നദികളുടെയും കൂടിയുള്ള ജലത്തിന്റെ ഏകദേശം 80% പാകിസ്ഥാന് കിട്ടുമ്പോൾ ഇന്ത്യയ്ക്ക് 19.48% മാത്രം. പടിഞ്ഞാറാട്ടൊഴുകുന്ന സിന്ധു, ചനാബ്, ഛലം നദികളുടെ വെള്ളത്തിൽ ഇന്ത്യയ്ക്ക് നാമമാത്രമായ പങ്കേ ലഭിക്കുന്നുള്ളൂ.

ഈ ആറ് നദികളിൽ കൂടി ഒഴുകുന്ന ജലത്തിൽ 140 ങഅഎ (ദശലക്ഷം ഏക്കർ ഹീറ്റ്) പാകിസ്ഥാനും, 34 ങഅഎ ഇന്ത്യയ്ക്കും കരാർ ഒപ്പിട്ട കാലത്തുതന്നെ ജമ്മു-കാശ്മീരിലെ ജനം ഇതിനെതിരായിരുന്നു. അവർക്കിത് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നാണ് അവരുടെ പരാതി. പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ നിന്നും ഇന്ത്യയ്ക്കാകെ സ്റ്റോർ ചെയ്തു ഉപയോഗിക്കാനനുവാദം ഉള്ളത് വെറും 3.6  ങഅഎ ജലം മാത്രം. കൃഷി ചെയ്യുവാൻ 701000 ഏക്കർ സ്ഥലത്തേയ്ക്കുള്ള ജലമാണ് ഈ കരാറിൽ കണക്കാക്കിയിരിക്കുന്നത്. പക്ഷേ നാളിതുവരെ വെറും 270000 ഏക്കർ സ്ഥലത്തെ ജലസേചനവും കൃഷിയുമേ നമ്മൾക്ക് വികസിപ്പിക്കാൻ കഴിഞ്ഞുള്ളൂ. കാരണം വളരെ ലളിതം. അതിനാവശ്യമായ ഏത് നിർമ്മാണപ്രവർത്തനവും പാകിസ്ഥാൻ തടസ്സപ്പെടുത്തും. അതുകൊണ്ട് അവർക്കുള്ള ലാഭം എന്താണെന്ന് ചോദിച്ചാൽ, നമ്മൾക്ക് വിഹിതം പറഞ്ഞിരിക്കുന് ജലം ഒഴുകി അവർക്ക് കിട്ടും. അതും പോരാഞ്ഞിട്ട് യാതൊരു ജലനഷ്ടവും ഇല്ലാത്ത വൈദ്യുത ഉൽപ്പാദന പദ്ധതികൾ  (ഒ്യയൃശറ ഋഹലരൃേശരശ്യേ ജൃീഷലരെേ) പോലും അവർ തടസ്സപ്പെടുത്തുന്നു. അതുവഴി ഏകദേശം 6000 മുതൽ 6500 കോടി രൂപയുടെ നഷ്ടമാണ് പ്രതിവർഷം ഇന്ത്യയ്ക്കുണ്ടാകുന്നതെന്ന് കണക്കാക്കപ്പെടുന്നത്. അതുകൂടാതെ ഇത്തരം പദ്ധതികൾക്കുണ്ടാകുന്ന കാലതാമസം വഴി പദ്ധതി ചെലവിനുള്ള വർദ്ധനവ് വേറെയും.

കരാറനുസരിച്ച് ജലം ഉപയോഗിച്ച് ഇന്ത്യയ്ക്ക് 18600 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാമെന്നാണ് കണക്കാക്കുന്നത്. എന്നാലിപ്പോൾ വെറം 3034 മെഗാവാട്ട് മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. മറ്റൊരു 2526 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. കൂടാതെ ഏകദേശം 5846 മെഗാവാട്ട് പദ്ധതിയിൽ പ്രാരംഭദശയിലും 11406 മെഗാവാട്ട് പദ്ധതികൾ പ്ലാനിംഗിലും ആണ്. എന്നാലും മറ്റുപല പദ്ധതികളും ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഇതിൽ കിഷൻ ഗംഗ പദ്ധതിയും ബാഗ്റിയാദ് പദ്ധതിയും വളരെ പ്രധാനപ്പെട്ടതാണ്. ഈ പദ്ധതികൾക്കെതിരെയും പാകിസ്ഥാൻ നിലയുറപ്പിച്ചിട്ടുണ്ട്. കരാറനുസരിച്ച് ഈ വൈദ്യുത പദ്ധതികൾ നിർമ്മിക്കുവാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. എന്നാൽ നിർമ്മാണത്തിന്റെ ഡിസൈനുള്ള അംഗീകാരം പാകിസ്ഥാനിൽ നിന്നും കിട്ടണം. അതാണിപ്പോൾ അവർ തടസ്സപ്പെടുത്തുന്നത്. 

7000 മെഗാവാട്ടിന്റെ ബാൻജിഡാം, 4500 മെഗാവാട്ടിന്റെ ബർഷാഡാം, തുൾബുൽ, റാറ്റിൽ എന്നീ പദ്ധതികളും പാകിസ്ഥാന്റെ തടസ്സവാദങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്. എന്നാൽ പാക്അധിനിവേശ കാശ്മീരിൽ അണക്കെട്ടുവാൻ അഴരിപ്പോൾ ചൈനയെ ക്ഷണിച്ചിരിക്കുകയാണ്. ഗിൽഗിറ്റ് ബാൾട്ടിസ്റ്റാൻ പാത നിർമ്മാണം വഴി ഇപ്പോൾത്തന്നെ ചൈന ഈ മേഖലയിൽ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന്റെ ഈ നീക്കം അപകടകരമാണെന്നാണ് ഇന്ത്യയുടെ നിരീക്ഷണം. ഇന്ത്യയുടെ കിഷൻ ഗംഗ, റാറ്റിൽ പദ്ധതികൾക്കെതിരായി അന്തർദേശീയ ആർബിട്രേഷന് കോടതിയിൽ പോകുമെന്നാണ് പാക് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

സിന്ധുനദീജല കരാർ ആ കാലത്ത് അമേരിക്കയും ബ്രിട്ടണും നേതൃത്വമെടുത്തു. ലോകബാങ്കിന്റെ ഉത്തരവാദിത്തത്തിൽ രൂപപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്തിന് ഏകപക്ഷീയമായി അതിൽ നിന്നും പിന്മാറാൻ കഴിയില്ല എന്ന നിലപാടാണ് പാകിസ്ഥാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ കരാറിൽ നിന്നും നാം പിൻമാറണമെന്നാണ് ജമ്മുകാശ്മീരിലെ ഗവൺമെന്റ് ആവശ്യപ്പെടുന്നതും, ജനങ്ങൾ അഭിലഷിക്കുന്നതും. കാരണം പടിഞ്ഞാറോട്ടൊഴുകുനിന നദികളെല്ലാം കാശ്മീരിൽ കൂടിയാണ് പോകുന്നത്. അവിടെ കാശ്മീരികൾക്കാണ് നഷ്ടവും, കിഴക്കോട്ടൊഴുകുന്ന നദികൾ പഞ്ചാബിൽ കൂടിയും. കരാറിലെ ആർട്ടിക്കിൾ ഒൻപതനുസരിച്ച് തർക്കമുണ്ടെങ്കിൽ ആർബിറ്റർമാരെ നിയമിക്കാം. ആകെ 5 പേർ. അതിൽ 3 ആർബിറ്റർമാരെ ലോകബാങ്കാണ് നിർദ്ദേശിക്കുന്നത്. ബാക്കി രണ്ടുപേരെ നിർദ്ദേശിക്കുന്നത് ഇന്ത്യയും പാകിസ്ഥാനുമാണ്. ഇവരായിരിക്കും കേസ്സ് കേട്ട് തീരുമാനിക്കുന്നത്. ലോകബാങ്ക് എത്രയും പെട്ടെന്ന് ആർബിട്രേറ്റർമാരെ നിയമിക്കണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്.

ലോകം കണ്ടതിൽ ഏറ്റവും നല്ല അന്താരാഷ്ട്ര ജല കരാർ എന്നാണ് സിന്ധു ജലകരാറിനെ ഈ അടുത്ത  സമയത്ത് അമേരിക്കൻ സെനറ്റ് വിശേഷിപ്പിച്ചത്.

എന്നാൽ ഇത്തരം ഒരു നഷ്ടക്കരാറിൽ ഒപ്പിടുവാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ഇന്ത്യയേയും പ്രേരിപ്പിച്ചത് ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിക്കുന്ന സമാധാനപൂർണ്ണമായ സഹവർത്തിത്തമാണ്. അതാണ് ഈ കരാറിന്റെ ആത്മാവ്. അത് നഷ്ടപ്പെട്ടിരിക്കുന്നു. ഈ കരാർ റദ്ദാക്കാൻ, അതുമാത്രം മതിയെന്നാണ് നിയമജ്ഞരുടെ അഭിപ്രായം.

ലോകത്ത് പലപ്പോഴും ഇത്തരം അന്തർദേശീയ കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കിയിട്ടുണ്ട്. എന്തിന് അമേരിക്കയും റഷ്യയും തമ്മിലുള്ള 1972 ലെ ആന്റി ബാലിസ്റ്റിക് മിസൈൽ കരാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കി. അതുകൊണ്ട് കാലാലധി നിർണ്ണയിച്ചിട്ടില്ലാത്ത ഈ കരാറിൽ നിന്ന് പിന്മാറണമെന്നാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ കരാറിൽ നിന്ന് പിന്മാറിയാൽ യാതൊരു നേട്ടവും ഇന്ത്യയ്ക്ക് ഉണ്ടാകില്ല എന്നാണ് സാങ്കേതിക വിദഗ്ദ്ധർ ഉപദേശിക്കുന്നത്. കാരണം പടിഞ്ഞാറോട്ടൊഴുകുന്ന നദിയിലെ ജലം സംഭരിക്കാനോ, തിരിച്ചുവിടാനോ കഴിയുന്ന അണക്കെട്ടുകൾ ഇന്ത്യയ്ക്കില്ല. ആ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള നേട്ടങ്ങൾ ഇന്ത്യയ്ക്ക് നേടുവാനുള്ള തയ്യാറെടുപ്പുകളാണിപ്പോൾ അഭികാമ്യം.

അതുതന്നെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ആലോചനായോഗവും തീരുമാനിച്ചത്. ഋഃുഹീശ േീേ വേല ാമഃശാൗാ ചൂഷണം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക അതാണ് തീരുമാനം. അതിനായി 1987 ൽ പാക് എതിർപ്പ് മാനിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിരത്തിവെച്ച ഝലം നദിയിലെ തുൽബാൻ പദ്ധതിയുൾപ്പെടെയുള്ളവയുടെ നിർമ്മാണം ത്വരിതപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
ആവശ്യമായ ഡാമുകളും നിർമ്മാണ പ്രവർത്തനങ്ങളുമില്ലാതെ ഈ ജലയുദ്ധത്തിൽ ഈ അവസ്ഥയിൽ നമുക്ക് മേൽക്കൈ ലഭിക്കില്ല. അത് ഒന്നോ രണ്ടോ വർഷം കൊണ്ട് നേടാൻ കഴിയുന്നതുമല്ല. ഹിമാലയസാനുക്കളിലുള്ള ഈ നിർമ്മാണ പ്രവർത്തനങ്ങൾ ദുഷ്ക്കരമാണ്. ചെലവേറിയതാണ്. വർഷങ്ങളോ, ദശാബ്ദങ്ങളോ നീളുന്നതാണ്. അതിനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണിത്. ഇതിൽ നിന്നും അമൂല്യമായ ജലവും വൈദ്യുതിയും മാത്രമായിരിക്കില്ല തന്ത്രപ്രധാനമായ പലതും, സാമ്പത്തികനിയന്ത്രണവും ഉൾപ്പെടെ നേടാൻ കഴിയും. ഇതിൽ വിജയിച്ചാൽ നാളെ ജലത്തിനും കൃഷിക്കും ഇന്ത്യയെ ആശ്രയിക്കുന്ന പാകിസ്ഥാനെയായിരിക്കും നമുക്ക് കാണാൻ കഴിയുന്നത്. അതാണ് ഇന്നത്തെ ജലയുദ്ധം നാളത്തെ ജലസമൃദ്ധിയും രാഷ്ട്രീയ വിജയവും.

മൂന്നാം ലോക മഹായുദ്ധം അത് ജലത്തിനുവേണ്ടിയായിരിക്കുമെന്നാണല്ലോ പ്രവചനം. തീ തുപ്പുന്ന തോക്കുകളേക്കാൾ ശക്തി തീ അണയ്ക്കുന്ന ജലത്തിനാണല്ലോ?

സിന്ധു നദീജല കരാർ

മാറിയ സ്ഥിതിയിൽ ലേഖനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഫ്രാൻസിസ് ജോൺ

ആർ.പി
1. ജലം മാരകായുധമാക്കാൻ ഇൻഡ്യയ്ക്ക് കഴിയുമോ എന്ന് പലരും ചിന്തിക്കുന്നു എന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴത് സംഭവിച്ചിരിക്കുന്നു.
2. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള(സിന്ധു നദീജലത്തകർക്കം) ജലത്തർക്കം ന്യൂക്ലിയർ യുദ്ധത്തെക്കാൾ മാരകപ്രഹരമേൽപ്പിക്കാൻ കഴിയുന്നതാണെന്ന് ലേഖനത്തിൽ ദീർഘദർശിത്വം ചെയ്യുന്നു. എങ്ങനെയാണ് ആ നിഗമനത്തിൽ എത്തിയത്?
3. സിന്ധു നദീജലക്കരാർ(1960) ഒപ്പിട്ട കാലത്ത് തന്നെ ജമ്മു-കാശ്മീരിലെ ജനങ്ങൾ അതിനെതിരായിരുന്നു എന്ന് ലേഖനത്തിൽ പറയുന്നു. ആ ആശങ്കയുടെ അടിസ്ഥാനം എന്തായിരുന്നു? അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നുവോ?
4. വിവാദമേഖലകളിൽ പാക്കിസ്ഥാന്റെ താൽപ്പര്യത്തിനുവേണ്ടി ചൈന സാന്നിദ്ധ്യമുറപ്പിച്ചിരുന്നതായി ലേഖനത്തിൽ പറയുന്നു. പുതിയ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാൽ ചൈനയുടെ നിലപാട് എന്താവും?
5. ഈ കരാറിൽ നിന്ന് പിൻമാറിയാൽ യാതൊരു നേട്ടവും ഇന്ത്യയ്ക്ക് ഉണ്ടാകില്ല എന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആ സ്ഥിതിയിൽ മാറ്റമുണ്ടായിട്ടുണ്ടോ?

ഈ ചോദ്യങ്ങളെ ആസ്പദമാക്കി ഫ്രാൻസി ജോണുമായി നടത്തിയ അഭിമുഖത്തിന്റെ കോഡീകൃത രൂപം

സിന്ധു നദീജല കരാറിൽ 6 നദികളാണ് ഉൾപ്പെടുന്നത്. കിഴക്കോട്ടൊഴുകുന്ന റാവിസ്, ബീസ്, സത്ലജ് എന്നിങ്ങനെ മൂന്ന് നദികൾ. ഈ നദികളിൽ ഒഴുകുന്ന ജലം ഇന്ത്യയുടെ ഇഷ്ടത്തിന് ഉപയോഗിക്കാം; അതിൽ നിയന്ത്രണമില്ല. പടിഞ്ഞാറോട്ടൊഴുകുന്ന 3 നദികൾ- ഇൻഡസ്, ഝലം, ചെനാബ് എന്നിവയാണ്. ഇത് പാകിസ്ഥാനാണ് അവകാശപ്പെട്ടത്. പക്ഷേ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിലെ ജലം ഉപയോഗിച്ചു ഇന്ത്യയ്ക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. അതിനാവശ്യമായ ഡാമുകൾ കെട്ടാം. അതിൽ ഇപ്പോൾ പുതുതായി നമുക്കു ഡാമുള്ളത് ഝലം നദിയുടെ അരുവിയിലാണ് കിഷൻ ഗംഗ. അത് പാകിസ്ഥാനിൽ അറിയപ്പെടുന്നത് നീലം നദി എന്നാണ്.

ഈ നദികളിൽ ഈ ഉടമ്പടി അനുസരിച്ച് ഏത് ഡാം കെട്ടിയാലും കറന്റ് ഉൽപ്പാദനത്തിന് മാത്രം പറ്റിയ ഡിസൈൻ ആയിരിക്കണം. കിഷൻ ഗംഗ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് (KHEP)23 കിലോമീറ്ററോളം ടണലിലൂടെ ജലംഒഴുകിച്ചെന്ന് 330 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ട് വെള്ളം ഝലം നദിയിലാണ് വന്നുചേരുന്നത്. 2007 ൽ തുടങ്ങി 2018 ൽ ഈ പദ്ധതി പൂർത്തിയായി. ഉയരം 121 അടിമാത്രം. ആ പ്രോജക്ടിൽ പാക്കിസ്ഥാന് തർക്കമുണ്ടായിരുന്നു. അവർ പെർമെനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ തർക്കമുന്നയിച്ചു. 2013 ൽ വിധിയും വന്നു. ആ വിധിയനുസരിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ഉൽപ്പാദനത്തിന് വെള്ളം ഉപയോഗിക്കാം. പക്ഷേ പാരിസ്ഥിതിക സംരക്ഷണത്തിനായി എപ്പോഴും ഒരു സെക്കന്റിൽ 9 ക്യൂബിക് മീറ്റർ വെള്ളം ഒഴുകിയിരിക്കണം. അതനുസരിച്ച് ഇന്ത്യയിൽ കെട്ടുന്ന ഡാമിന്റെ ഉയരം ക്രമീകരിക്കണം. രണ്ട് ഇത് Run -of- The River ആയിരിക്കണം (സൗകര്യത്തിനനുസരിച്ച് തടഞ്ഞുനിറുത്തി, ജലം സംഭരിച്ച് സൗകര്യത്തിനനുസരിച്ച് ഒഴുക്കുന്ന സംവിധാനമല്ല)
അടുത്ത പ്രോജക്ട് ഝലം ജലം പ്രോജക്ട്. പാക് അതിർത്തിയുമായിട്ട് 42 കി.മീ അകലം ഇത് പാക് അധിനിവേശ കാശ്മീരിലാണ്.

അടുത്തത് ഛനാബ നദിയിലാണ്. 3 ഡാമുകൾ 1, സലാർ. 280.86 ക്യുബിക് മീറ്റർ ജലസംഭരണകപ്പാസിറ്റി. ഇതും റൺ ഓഫ് ഡാമാണ്. ചെറുത്. ഒരു സമയം 12 MC സംഭരണ ശേഷി മാത്രം. ഇത് 72 കി.മി ഒഴുകിയാലേ പാകിസ്ഥാനിൽ ചെല്ലൂ.

അടുത്തത് Ratle(HEP). 150 കിലോമീറ്റർ. പാകിസ്ഥാനിൽ നിന്ന് അകലെ ഈ പ്രോജക്റ്റ്. കപ്പാസിറ്റി 23.86 മില്യൺ ക്യൂബിക് മീറ്റർ(MCM) 
അടുത്തത് Bglihar ഡാം. ഇത് പാകിസ്ഥാനിൽ നിന്ന് 147 കി.മി അകലെയാണ്. ഇതും റൺ ഓഫ് റിവർ പ്രോജക്ടാണ്. അതിലും ഇറിഗേഷൻ ഫെസിലിറ്റി ഇല്ല. ആകെ സിന്ധൂ നദീജലക്കരാറിൽ 101 മില്യൺ ക്യുബിക് വെള്ളത്തിൽ 80% വും പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. ഇത് നാച്വറൽ ഗ്രാവിറ്റി ഫ്ളോ ആണ് സ്വാഭാവികമായ ഒഴുക്ക്. അല്ലാതെ ഡൈവർട്ട് ചെയ്തതല്ല.

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിലെ വെള്ളം കൃഷി ആവശ്യത്തിന് ഡൈവർട്ട് ചെയ്ത് ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ല. ഡൊമസ്റ്റിക് ആവശ്യത്തിന് ഇല്ലാ എന്നുതന്നെ പറയാം. പിന്നെ പരിസ്ഥിതി സംരക്ഷണത്തിന് മാത്രം അവകാശപ്പെട്ടത്.  ആകെ ഏഴ് ലക്ഷത്തി പതിനായിരം ഏക്കർ സ്ഥലത്തിന് ആവശ്യമായ കൃഷിക്ക് ഉപയോഗിക്കാൻ അനുവദിച്ചത്. ഇതാണ് എഗ്രിമെന്റ് പ്രകാരം നമുക്ക് ഉപയോഗമുള്ള വെള്ളമെന്ന് അവകാശപ്പെട്ട് വാങ്ങിച്ചിരിക്കുന്നത്. എന്നാൽ നാളിതുവരെ നമുക്ക് രണ്ടു ലക്ഷത്തി ചില്വാനം ഏക്കർ സ്ഥലത്ത് മാത്രമേ ജലസേചനം വികസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
റൺ ഓഫ് റിവർ പ്രോജക്ട് എന്നുപറയുന്നത് സ്റ്റോറിംഗ് കപ്പാസിറ്റി കുറഞ്ഞ സംവിധാനമാണ്. ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം മാത്രമേ നമുക്ക് അവകാശമുള്ളൂ. അതുകൊണ്ടാണ് സ്റ്റോറിംഗ് കപ്പാസിറ്റി കുറഞ്ഞിരിക്കുന്നത്.

ഇതുപയോഗിച്ച് നമുക്ക് ചെയ്യാൻ കഴിയുന്നത് 2 കാര്യങ്ങൾ. 1. ആ ഡാം അടച്ചു വെള്ളം കൊടുക്കാതിരിക്കാം. 2. അസമയത്ത് ഡാം തുറന്നുവിട്ടു വെള്ളപ്പൊക്കമുണ്ടാക്കാം. എന്നാൽ സ്റ്റോറേജ് കുറവാണ്. അടച്ചു വെള്ളം കൊടുക്കാതിരിക്കാൻ വലിയ ഡാമിനേ കഴിയൂ. ആ സ്റ്റോറിംഗ് കപ്പാസിറ്റി ഈ ഡാമിനില്ല. അതുവേണമെങ്കിൽ പുതിയ ഡാം കെട്ടണം. അതിൽനിന്ന് വെള്ളം ഒഴുക്കിമാറ്റാൻ പുതിയ കനാലുകൾ വേണം. അതുപയോഗിക്കാനുള്ള കൃഷിസ്ഥലവും വേണം. വലിയ മലഞ്ചെരിവുള്ള സ്ഥലത്ത് ഇത് എളുപ്പം സാധ്യമല്ല. കാശ്മീരിലെ ഭൂപ്രകൃതി അങ്ങനെയാണ്. അതിനാൽ വലിയ ചെലവുണ്ടാകും. കാലതാമസം വരും. എന്നുമാത്രമല്ല ഈ പ്രോജക്ട് പാകിസ്ഥാൻ അംഗീകരിക്കുകയും വേണം. ഇല്ലെങ്കിൽ അവർ ആർബിട്രേഷന് പോകും. അത് ദീർഘകാല തർക്കങ്ങൾക്ക് വഴിവെയ്ക്കും. സാധാരണ ഇത്തരം തർക്കങ്ങളിൽ ജലം അനുവദിക്കുന്ന മാനദണ്ഡം 1. കൃഷി, 2. കുടിവെള്ളം. 3. പാരിസ്ഥിതികം എന്നിവയ്ക്കാണ്. അത് കൃത്യമായി ശാസ്ത്രജ്ഞർ കണക്കാക്കും. അല്ലാതെ ജലബോംബായി ഉപയോഗിക്കാൻ അനുവദിച്ച് കിട്ടില്ല. അല്ലെങ്കിൽ എഗ്രിമെന്റ് ക്യാൻസൽ ചെയ്യണം. അത് ഏകപക്ഷീയമായി ചെയ്യാൻ എളുപ്പമല്ല.

രണ്ടാമത്തെ ഓപ്ഷൻ അനവസരത്തിൽ വെള്ളം തുറന്നുവിടുക എന്നതാണ്. അവിടെ മഴ പെയ്ത് വെള്ളപ്പൊക്കത്തിന്റെ വക്കത്ത് നിൽക്കുന്ന സമയത്ത് വെള്ളം തുറന്നുവിടുക. എന്നാലേ അത് വിനാശകരമാകു. വേനൽ കാലത്ത് തുറന്നുവിട്ടാൽ കാര്യമായ ഇംപാക്ട് ഉണ്ടാകില്ല. ഇതു രണ്ടുമാണെങ്കിലും നമ്മൾക്കു നഷ്ടമാണ്. കാരണം നമ്മൾ പാടുപെട്ട് ഡാം കെട്ടി, വൈദ്യുത ഉത്പാദനത്തിന് സൂക്ഷിച്ചിരിക്കുന്ന വെള്ളമായിരിക്കും ഒഴുക്കിവിടുന്നത്. അത് വലിയ നഷ്ടങ്ങൾക്ക് കാരണമാകും.

അതുകൊണ്ട് സിന്ധൂ നദീതടത്തിൽ നല്ല സ്റ്റോറേജ് സൃഷ്ടിച്ചാൽ മാത്രമാണ് ഈ ജലം ഉപയോഗിക്കാനും വേണ്ടിവന്നാൽ ദുരുപയോഗിക്കാനും കഴിയു. അതിനായി പുതിയ സ്റ്റോറേജ് വേണം. ഇപ്പോഴതില്ല. അതുണ്ടാക്കിയെടുക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img