NEWS
വ്യാപക അക്രമവും ക്രമക്കേടുകളും നടന്ന ഫൽത നിമയസഭാ മണ്ഡലത്തിൽ ഈ മാസം 21ന് സമ്പൂർണ റീപോളിങ്
03/05/2026 06:28 AM IST
nila

പശ്ചിമ ബംഗാളിലെ ഫൽത നിമയസഭാ മണ്ഡലത്തിൽ സമ്പൂർണ റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും മേയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മേയ് 24ന് നടത്താനാണ് തീരുമാനം.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത സംഘർഷം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഫൽത. വോട്ടെടുപ്പിനിടെ ക്രമക്കേടുകളും അക്രമവും ഉണ്ടായെന്ന പരാതികൾ വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ഏപ്രിൽ 29നായിരുന്നു ഇവിടെ ആദ്യഘട്ട പോളിങ് നടന്നത്.
ഇതിനുമുമ്പ് രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചില ബൂത്തുകളിൽ റീപോളിങ് നടന്നിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










