
എക്സൈസ് എൻഫോഴ്സ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും അങ്കമാലി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി അങ്കമാലി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അങ്കമാലി ടൗണിൽ എം.സി. റോഡിൽ വച്ച് പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും 5.908 kg കഞ്ചാവ് കണ്ടെടുത്തു. പശ്ചിമ ബംഗാൾ സംസ്ഥാനത്ത് മൂർഷിദാബാദ് ജില്ലയിൽ ജലംഗി താലൂക്കിൽ സാഹിബ്നഗർ വില്ലേജിൽ റായ്പുര കരയിൽ മുസ്തഫ ഷെയ്ക്ക് മകൻ യൂസഫ് അലി (24/2026) എന്നയാൾക്കെതിരെയാണ് NDPS നിയമപ്രകാരം കേസ്സെടുത്തത് . എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്.
പാർട്ടിയിൽ ഗ്രേഡ് അസി. എക്സൈസ്ഇൻസ്പെക്ടർമാരായ സുരേഷ് ബാബു P N, ബിജു P K, പ്രിവൻ്റീവ് ഓഫീസർമാരായ പ്രദീപ് കുമാർ M G, ഷിബു M A, സിവിൽ എക്സൈസ് ഓഫീസർമാരായ ഫെബിൻ എൽദോസ്, ജിജോ അശോക് വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സുസ്മിത V, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് P B എന്നിവർ ഉണ്ടായിരുന്നു.
Photo Courtesy - Google










