07:10pm 22 August 2026
NEWS
വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ്: 20 മെഡലുകളുമായി ഖത്തർ ടീമിന് തകർപ്പൻ മുന്നേറ്റം
22/08/2026  11:13 AM IST
nila
വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ്: 20 മെഡലുകളുമായി ഖത്തർ ടീമിന് തകർപ്പൻ മുന്നേറ്റം

​അമ്മാൻ:ജോർദാനിലെ അമ്മാനിൽ സമാപിച്ച വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 20 മെഡലുകൾ വാരിുകൂട്ടി ഖത്തർ ദേശീയ ടീം മികച്ച വിജയം കൈവരിച്ചു. നാല് സ്വർണ്ണവും രണ്ട് വെള്ളിയും 14 വെങ്കലവും ഉൾപ്പെടെയാണ് ഖത്തറിന്റെ നേട്ടം.
​പുരുഷ-വനിതാ വിഭാഗങ്ങളിലും യൂത്ത്, ജൂനിയർ, കേഡറ്റ് വിഭാഗങ്ങളിലുമായി ജോർദാൻ, കുവൈറ്റ്, സൗദി അറേബ്യ, ലെബനൻ, ഫലസ്തീൻ, ഒമാൻ, ഇറാഖ്, ബഹ്‌റൈൻ, യു.എ.ഇ തുടങ്ങി പത്ത് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.അണ്ടർ-15 ബോയ്‌സ് സിംഗിൾസിൽ അബ്ദുൽ അസീസ് നാസർ അബ്ദുള്ള, പുരുഷ ഡബിൾസിൽ മുഹമ്മദ് അബ്ദുൽ വഹാബ് - അബ്ദുള്ള അബ്ദുൽ വഹാബ് സഖ്യം, അണ്ടർ-19 ബോയ്‌സ് ഡബിൾസിൽ അഹമ്മദ് അൽ ഖർണി - റവാദ് അൽ നാസർ ജോഡി, അണ്ടർ-19 ബോയ്‌സ് ടീം എന്നിവർ സ്വർണ്ണം നേടി.അണ്ടർ-19 വിഭാഗത്തിൽ സുൽത്താൻ അൽ കുവാരിയും, അണ്ടർ-13 ഗേൾസ് ഡബിൾസിൽ സെറീന ഷെയ്ഖ് - ദാന അൽ കാബി സഖ്യവും വെള്ളി കരസ്ഥമാക്കി.
വ്യക്തിഗത-ഡബിൾസ് ഇനങ്ങളിൽ എട്ടും ടീം ഇനങ്ങളിൽ ആറും വെങ്കല മെഡലുകളാണ് ഖത്തർ നേടിയത്.
​ഖത്തറിലെ ടേബിൾ ടെന്നീസ് കായിക രംഗത്തിന്റെ വളർച്ചയാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തർ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ഹമദ് അഹമ്മദ് അൽ ഹമാദി പറഞ്ഞു. വരുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിനുള്ള മികച്ച മുന്നൊരുക്കമാണ് ഈ ടൂർണമെന്റെന്നും കൂടുതൽ വിജയങ്ങൾക്കായി ടീമിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img