01:38pm 28 October 2026
NEWS
പശ്ചിമേഷ്യൻ പ്രതിസന്ധി: മോസ്കോയിൽ പുടിൻ ഖത്തർ അമീറുമായും ഇറാൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി
28/10/2026  11:53 AM IST
nila
പശ്ചിമേഷ്യൻ പ്രതിസന്ധി: മോസ്കോയിൽ പുടിൻ ഖത്തർ അമീറുമായും ഇറാൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി

 

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന എട്ടാമത് ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയുടെ (GECF) ഉച്ചകോടിക്കിടെ സുപ്രധാന നയതന്ത്ര ചർച്ചകൾ നടന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
​പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും പ്രാദേശിക സുരക്ഷയുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. പശ്ചിമേഷ്യൻ പ്രതിസന്ധികളും തർക്കങ്ങളും വിദേശശക്തികളുടെ (അമേരിക്കയുടെ) ഇടപെടലുകളില്ലാതെ തന്നെ മേഖലയിലെ രാജ്യങ്ങൾക്ക് സ്വയം പരിഹരിക്കാൻ സാധിക്കുമെന്ന് റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img