07:43am 13 November 2026
NEWS
​പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ഇന്ധന-ഭക്ഷ്യ സുരക്ഷ ഉറപ്പെന്ന് പ്രധാനമന്ത്രി
24/03/2026  08:45 AM IST
സുരേഷ് വണ്ടന്നൂർ
​പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ഇന്ധന-ഭക്ഷ്യ സുരക്ഷ ഉറപ്പെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദീർഘകാല ആഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം രാജ്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയത്. കൊവിഡ് കാലത്തെ അതിജീവിച്ചതുപോലെ, സർക്കാരും ജനങ്ങളും ഒന്നിച്ച് നിന്ന് ഈ വെല്ലുവിളിയെയും നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
​പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെയും റിപ്പോർട്ടിലെയും പ്രധാന പോയിന്റുകൾ .
​ജാഗ്രത വേണം: യുദ്ധസാഹചര്യം മുതലെടുത്തുള്ള വ്യാജ വാർത്തകൾ, കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് എന്നിവയ്‌ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം.
​ഊർജ്ജ സുരക്ഷ: ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിൽ വെല്ലുവിളികളുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിതരണം സുഗമമായി ഉറപ്പാക്കിയിട്ടുണ്ട്. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം കരുതൽ ശേഖരം നിലവിലുണ്ട്.
​ഇന്ധന ഇറക്കുമതി: കഴിഞ്ഞ 11 വർഷത്തിനിടെ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധന ഇറക്കുമതി ഉറപ്പാക്കിയത് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് തുണയാകും.
​എൽ.പി.ജി ലഭ്യത: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകും. 92,612 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് കപ്പലുകൾ ('ജഗ് വസന്ത്', 'പൈൻ ഗ്യാസ്') ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവ ഈ മാസം 26-നും 28-നും ഇടയിൽ എത്തിയേക്കും.
​ബദൽ മാർഗ്ഗങ്ങൾ: എത്തനോൾ മിശ്രിതം, റെയിൽവേ വൈദ്യുതീകരണം, ഇലക്‌ട്രിക് വാഹനങ്ങളുടെ വ്യാപനം എന്നിവ ഊർജ്ജ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
​ഇറക്കുമതി-കയറ്റുമതി ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങൾ നേരിടാൻ മന്ത്രിസഭാ സമിതിയുടെ മേൽനോട്ടത്തിൽ ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img