04:50pm 09 November 2026
NEWS
വെൽകെയർ ഗ്രൂപ്പ് രക്തദാന ക്യാമ്പയിൻ നടത്തി
30/04/2025  11:10 AM IST
nila
വെൽകെയർ ഗ്രൂപ്പ് രക്തദാന ക്യാമ്പയിൻ നടത്തി

വെൽകെയർ ഗ്രൂപ്പിന്റെ ഇരുപത്തി അഞ്ചാം വാർഷിക  ആഘോഷത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പയിൻ വലിയ വിജയമായി. വെൽകെയർ കോർപ്പറേറ്റ് ഓഫീസ് ടവറിൽ നടന്ന രക്തദാന ക്യാമ്പയിൻ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെയായിരുന്നു ., 150-ലധികം പേരാണ് രക്തം ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തത്.

25 വർഷങ്ങളായി ഖത്തറിൽ ആരോഗ്യരംഗത്ത് മികച്ച സേവനം നൽകുന്ന വെൽകെയർ ഗ്രൂപ്പ് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) പദ്ധതികളുടെ ഭാഗമായ് കൂടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പ്രമുഖ മീഡിയാ സ്ഥാപനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, പ്രശസ്ത ബ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് വലിയ പ്രചാരണം നൽകുകയും ജനങ്ങളെ ആവേശത്തോടെ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

“ഇത്രയും വലിയ പ്രതികരണത്തിന് ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി വെൽകെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. അഷ്റഫ് കെ.പി. “ പറഞ്ഞു .
25-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ , ഏറ്റവും വിശുദ്ധമായ സേവനങ്ങളിലൊന്നായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനായതും അതിനായി ഇത്രയും പേരെ ഒരുമിച്ചുകൊണ്ടുവരാനായതിലും ഞങ്ങൾക്ക് അഭിമാനമുണ്ട്”

വെൽകെയർ ഗ്രൂപ്പിന്റെ 25-ാം വാർഷിക CSR പ്രവർത്തനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾ, ഖത്തർ ചാരിറ്റി, ഖത്തർ കാൻസർ സൊസൈറ്റി, സെൽഫ് മീന്റുകൾ, മൊഫെ (MoPH) തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നതായി ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img