11:32pm 09 November 2026
NEWS
വെൽകെയർ ഗ്രൂപ്പ് ഇരുപത്തിയഞ്ചാം വാർഷികനിറവിൽ: രക്‌തദാനക്യാമ്പ് ഏപ്രിൽ 25 ന് വെള്ളിയാഴ്ച
17/04/2025  04:08 PM IST
nila
വെൽകെയർ ഗ്രൂപ്പ്  ഇരുപത്തിയഞ്ചാം വാർഷികനിറവിൽ: രക്‌തദാനക്യാമ്പ് ഏപ്രിൽ 25 ന് വെള്ളിയാഴ്ച

ദോഹ: വെൽകെയർ ഗ്രൂപ്പിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ രക്‌തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ 25 ന് വെള്ളിയാഴ്ച രാവിലെ 8മണിമുതൽ ഉച്ചയ്ക്ക് 2മണിവരെ 
ദോഹയിലെ ട്രാൻസ്‌വേൾഡ് ടവർ 1 കോർണർ മ്യൂസിയം പാർക്ക് സ്ട്രീറ്റിലും ഷെറൗ സ്ട്രീറ്റിലും വെൽകെയർ ഗ്രൂപ്പ് - ഹെഡ് ഓഫീസ് - 13-ാം നിലയിലുമാണ് രക്ത ദാന ക്യാമ്പ് നടക്കുക.
എച്ച്എംസി ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് വെൽകെയർ ഗ്രൂപ്പ് നടത്തുന്ന9-ാമത് 
രക്തദാന കാമ്പയിനിലേക്ക് വെൽകെയർ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉപഭോക്താക്കളെയും മാത്രമല്ല, വിശാലമായ സമൂഹത്തെയും ഈ മഹത്തായ ലക്ഷ്യത്തിൽ പങ്കുചേരാൻ ഈ സംരംഭം ക്ഷണിക്കുന്നതായി വെൽകെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷറഫ് കെ പി പറഞ്ഞു.
രജിസ്ട്രേഷന് https://forms.office.com/r/f1CwGcx17v

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img