
ദോഹ: ഏറ്റവും പിന്നോക്ക രാജ്യങ്ങളേക്കുറിച്ചുള്ള ഉയർന്നതല യോഗം ചൊവ്വാഴ്ച ദോഹയിൽ ആരംഭിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ ഭരണസമിതി ചെയർമാൻ ഹീ ശൈഖ് താനി ബിൻ ഹമദ് അൽ താനി ഉൾപ്പെടെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
“വികസന രാജ്യങ്ങൾക്ക് വലിയ വെല്ലുവിളികൾ നേരിടുന്ന നിർണായക ഘട്ടമാണ് ഇത്. എന്നാൽ യോജിച്ച പങ്കാളിത്തവും മതിയായ ധനസഹായവും ലഭിച്ചാൽ ഈ വെല്ലുവിളികളെ നേട്ടങ്ങളാക്കാമെന്ന്
രാജ്യാന്തര സഹകരണ കാര്യ മന്ത്രി ഡോ. മറിയം ബിന്റ് അലി ബിൻ നാസർ അൽ മിസ്നാദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
“വിധിയല്ല, അവസരമാണ്” എന്ന് വിലയിരുത്തുന്നുവെന്നും, ശേഷിവികസനം, അടിസ്ഥാനസൗകര്യവികസനം, ടെക്നോളജി കൈമാറ്റം എന്നിവയുടെ മുഖേന യഥാർത്ഥ പുരോഗതി സാധ്യമാണെന്നുംമന്ത്രി വ്യക്തമാക്കി.പിന്നോക്ക രാജ്യങ്ങൾക്ക് ഗ്ലോബൽ ഇക്കണോമിയിൽ സമ്പൂർണ്ണ പങ്കാളിത്തം നൽകുക എന്നതാണ് ലക്ഷ്യമെന്നും, ഈ യോഗം ആ ദിശയിലേക്ക് ഒരു പ്രധാന ചുവടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.










