10:48am 12 November 2026
NEWS
സ്വീകരണം നല്‍കി
19/12/2025  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വീകരണം നല്‍കി
HIGHLIGHTS

കൊച്ചി കോര്‍പ്പറേഷനില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം യൂണിറ്റ് പ്രസിഡന്റ് കെ. എ നാദിര്‍ഷ ഉദ്ഘാടനം ചെയ്യുന്നു. ജയപീറ്റര്‍, സി.എസ് രാമചന്ദ്രന്‍,  ടി. കെ അഷറ്ഫ്, എം.ജി അരിസ്റ്റോട്ടില്‍, ജനറൽ സെക്രട്ടറി കെ. സി. അനസ് തുടങ്ങിയവര്‍ സമീപം

കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എസ് രാമചന്ദ്രന്‍, കൊച്ചി കോര്‍പ്പറേഷന്‍ 16,17 വാര്‍ഡുകളില്‍ നിന്നും വിജയിച്ച എം.ജി അരിസ്റ്റോട്ടില്‍, ടി. കെ അഷറ്ഫ് എന്നിവര്‍ക്ക് കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കലൂര്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കെ. എ നാദിര്‍ഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ. സി. അനസ്,വനിതാവിങ് ജില്ലാ പ്രസിഡന്റ് ജയപീറ്റര്‍, വൈസ് പ്രസിഡന്റ് വി. വി സ്റ്റീഫന്‍, ട്രഷറര്‍ സജി സ്റ്റാന്‍ലി, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് എസ്. എസ്  സനോജ് , അലന്‍, ശിഹാബ്,  മരിയ ബാബു, ഷിബി നാദിര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img