
ശ്രീരാമകൃഷ്ണമഠത്തിൻ്റെയും മിഷൻ്റെയും ആഗോള അദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് 2026 മാർച്ച് 24 -ാം തീയതി ചൊവ്വാഴ്ച രാവിലെ 10ന് 3 ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിച്ചേരുന്നു. ബാംഗ്ളൂരിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിചേരുന്ന സ്വാമിയെ വൈറ്റില ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ മഹാരാജും , കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ മഹാരാജും, ഭക്തരും ചേർന്നു സ്വീകരിക്കും. 11-30 ന് വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തിച്ചേരുന്ന സ്വാമികൾ ശ്രീരാമകൃഷ്ണക്ഷേത്ര ദർശനത്തിനും പുഷ്പാർച്ചനയും നടത്തും. തുടർന്ന് വേദ മന്ത്രോച്ചാരണം, താലപ്പൊലി, പുഷ്പാർച്ചന എന്നിവയോടെ ഭക്തർ സ്വാമിജിയെ വരവേൽക്കും. 12 മണിക്ക് വൈറ്റില ആശ്രമത്തിൽ സമാരംഭിക്കുന്ന " വിവേക ധാമം" സാമൂഹ്യക്ഷേമ കേന്ദ്രത്തിൻ്റെ ശിലാപൂജ നിർവ്വഹിച്ച ശേഷം മഹാരാജ് ഭക്തർക്ക് ദർശനവും അനുഗ്രഹവും നൽകുന്നതാണ്. ഉച്ചപ്രസാദത്തിനു ശേഷം സ്വാമിജി അന്നേദിവസം വൈകീട്ട് 4 30 ന് കാലടി ആശ്രമത്തിലേക്കു തിരിക്കും. അവിടെ വിശ്വക്ഷേത്രത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും അഖിലകേരള ശ്രീരാമകൃഷ്ണഭക്ത സമ്മേളനത്തിലും പങ്കെടുത്ത്, തിരഞ്ഞെടുക്കപ്പെട്ട ഭക്തർക്ക് മന്ത്രദീക്ഷയും നൽകും. 27 ന് വെളളിയാഴ്ച്ചരാവിലെ കൊൽക്കത്തയിലേയ്ക്ക് മടങ്ങും
Photo Courtesy - Google








