04:26pm 12 November 2026
NEWS
വെബ് സമിറ്റ് ഖത്തറിന് വൻതിരക്ക്; സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ പൂർത്തിയായി
12/01/2026  11:09 AM IST
nila
വെബ് സമിറ്റ് ഖത്തറിന് വൻതിരക്ക്; സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ പൂർത്തിയായി

ദോഹ: വെബ് സമിറ്റ് ഖത്തർ 2026-ന്റെ സ്റ്റാർട്ടപ്പ് പ്രോഗ്രാം പൂർണമായി വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,600-ലധികം സ്റ്റാർട്ടപ്പുകൾ പരിപാടിയിൽ പങ്കെടുക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ (DECC) ഇവന്റ് ഫ്ലോറും പൂർണ ശേഷിയിലേക്കെത്തിയിട്ടുണ്ട്.ഐബിഎം, മൈക്രോസോഫ്റ്റ്, ടിക്‌ടോക്, ഹുവാവേ, ഖത്തർ എയർവേയ്സ്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ പങ്കാളികളാകുന്ന സമ്മേളനം ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും. 120-ലധികം രാജ്യങ്ങളിൽ നിന്നായി 30,000-ത്തിലധികം പേർ, 700-ലധികം നിക്ഷേപകർ, 600-ലധികം മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ആഗോള ടെക് ഹബ്ബായി ഖത്തറിന്റെ വളർച്ച ഊട്ടിയുറപ്പിക്കുന്നതായാണ് വെബ് സമിറ്റ് ഖത്തർ 2026വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img