NEWS
നൈർമല്യത്തിൻ്റെ ആഘോഷത്തെ ശീലമാക്കണം: അലക്സ് വർഗീസ്
24/12/2025 12:45 PM IST
nila

ചെങ്ങന്നൂർ: ക്രിസ്തുയേശുവിന്റെ ജനനം അനുസ്മരിക്കുമ്പോൾ നാം നൈർമല്യത്തിന്റെ ആഘോഷത്തെ ശീലമാക്കണം എന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
മുളക്കുഴ സെൻ്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് സന്ധ്യ വർണ്ണരാവ് 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. എൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.
സാമുവൽ മാത്യു, ഉമ്മൻ മാത്യു, ടി. സി. ചെറിയാൻ ഹാരി ജെ. പൈനുമ്മൂടൻ എന്നിവർ സംസാരിച്ചു. വിവിധ ആധ്യാത്മിക സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ വർണ്ണശബളമായ കലാപരിപാടികൾ നടത്തി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











