02:16am 13 November 2026
NEWS
ആരാധനയുടെ മാധുര്യം തിരിച്ചറിയണം: മാർ തീമോത്തിയോസ്
20/02/2026  09:08 PM IST
nila
ആരാധനയുടെ മാധുര്യം തിരിച്ചറിയണം: മാർ  തീമോത്തിയോസ്

 

ചെങ്ങന്നൂർ: ആരാധനയുടെ മാധുര്യം തിരിച്ചറിയുവാനും സമർപ്പണത്തോടെ ദൈവവചനത്തെ രുചിച്ചറിയുവാനും കഴിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്താ     ഡോ. മാത്യൂസ്  പറഞ്ഞു. 19-ാം മത് ചെങ്ങന്നൂർ ഭദ്രാസന കൺവൻഷനിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം 'പ്രതിസന്ധികളുടെ നടുവിൽ പതറാതെ പ്രത്യാശയോടെ മുന്നേറുവാനും പ്രകൃതിയോട്  ഊഷ്മള ബന്ധം സ്ഥാപിക്കുവാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.മീമ്പാറ അരമന മാനേജർ ഫാ. നോബിൾ ഫിലിപ്പ് വചനശുശ്രൂഷക്ക് നേതൃത്വം നല്കി. സ്വാഗത സംഘം കൺവീനർ സാലി ഫിലിപ്പ് സ്വാഗതവും പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഫാ. റിനോ കെ. മാത്യു നന്ദിയും പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി. സഭാമാനേജിംഗ് കമ്മറ്റിയംഗങ്ങളായ ഫാ.ഡോ. നൈനാൻ വി ജോർജ്,  ഫാ. ജോൺ പി. ഉമ്മൻ, ഡോ. ജേക്കബ് ഉമ്മൻ, ജി.ഏബ്രഹാം, രാജൻ മത്തായി, സതീഷ് മാണിക്കശേരി എന്നിവർ പ്രസംഗിച്ചു. ഫിലോക്സ് സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ഗാനശുശ്രൂഷക്കും ഫാ.തോമസ് പി.നൈനാൻ സമർപ്പണ പ്രാർത്ഥനക്കും നേതൃത്വം നല്കി. 

രാവിലെ നടന്ന കുടുംബ ധ്യാനയോഗത്തിൽ ഗീവർഗീസ് മാർ പക്കോമിയോസ് ധ്യാന പ്രസംഗം നടത്തി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. സുവിശേഷസംഘം ഡയറക്ടർ ഫാ.ബിജു എൻ ഈപ്പൻ സ്വാഗതവും സുവിശേഷ സംഘം സെക്രട്ടറി ക്യാപ്റ്റൻ സിബി മത്തായി നന്ദിയും പറഞ്ഞു. മർത്തമറിയം സമാജം ഗായക സംഘം ഗാനശുശ്രൂഷക്ക്  നേതൃത്വം നല്കി ഉച്ചനമസ്ക്കാരത്തോടുകൂടി യോഗനടപടികൾ അവസാനിച്ചു.
ശനിയാഴ്ച
രാവിലെ 9.30ന് സൺഡേ സ്കൂൾ വിദ്യാർത്ഥി സംഗമം നടക്കും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് സംഗമം ഉത്ഘാടനം ചെയ്യും .സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ്  ഫാ.ടിജു ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫാ.സ്റ്റെഫിൻ ജേക്കബ് & ടീം നയിക്കുന്ന ക്ലാസ് നടക്കും. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി,  ഭദ്രാസന ഡയറക്ടർ  സജി പട്ടരുമഠം , സെക്രട്ടറി കെ .വി. വർഗീസ് എന്നിവർ പ്രസംഗിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.