01:35pm 10 November 2026
NEWS
ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂടെന്ന് പിണറായി വിജയൻ
21/05/2025  06:00 PM IST
nila
ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂടെന്ന് പിണറായി വിജയൻ

ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ ​ഗാസയിൽ മരണപ്പെടുമെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

ഹൃദയഭേദകമായ വാർത്തകളാണ് ഗാസയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ അവർ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000-ൽ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200-ൽ അധികം പേർ മരണപ്പെട്ടു.

ഈ ക്രൂരതയ്ക്ക് വിരാമം ഇടാൻ, പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം. ആക്രമണം അവസാനിപ്പിക്കാനും പലസ്തീൻ ജനതയുടെ ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്താൻ ലോകം ഒന്നിക്കണം. ഈ നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂട.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img