
ചെങ്ങന്നൂർ : സാമൂഹ്യവിപത്തുകൾ അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ വിശ്വാസത്തിൻ്റെ പരിച ധരിച്ച് അവയെ അതിജീവിക്കുവാൻ ഇടയാകണമെന്ന് പ്രൊഫ തോമസ് കുരുവിള. ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ്റെ രണ്ടാം ദിനം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിശ്വാസത്തിൻ്റെ കാവൽ ഭടന്മാരായി തീർന്നു കൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാൻ ഓരോരുത്തർക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മെത്രാപ്പോലീത്താ സ്ഥാന ലബ്ദിയിൽ 17 വർഷം പൂർത്തിയാക്കിയ ഡോ. മാത്യൂസ് മാർ തീമോത്തിയോസിനെ വെരി.റവ. സഖറിയ പനയ്ക്കാമറ്റം കോർ എപ്പിസ്കോപ്പ പൊന്നാട അണിയിച്ച് ആദരിച്ചു. ഫിനാൻസ് കമ്മറ്റി കൺവീനർ തോമസ് ജോർജ് സ്വാഗതവും കൗൺസിൽ അംഗം ബാബു അലക്സാണ്ടർ നന്ദിയും പറഞ്ഞു. ഫിലോക്സ് സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്ക് ഗാനശുശ്രൂഷയ്ക്കും ഫാ. ഐപ്പ് പി. സാം സമർപ്പണ പ്രാർത്ഥനക്കും നേതൃത്വം നല്കി.
വെള്ളിയാഴ്ച
രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ ധ്യാനയോഗത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ ഗീവർഗീസ് മാർ പക്കോമിയോസ് ധ്യാനപ്രസംഗം നടത്തും. വൈകിട്ട് നടക്കുന്ന കൺവൻഷൻ യോഗത്തിൽ ഫാ. നോബിൻ ഫിലിപ്പ് വചനശുശ്രൂഷ നടത്തും.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് സമാപന സന്ദേശം നല്കും.











