09:07pm 10 November 2026
NEWS
വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന നീക്കത്തെ എതിർക്കണം. ആർ. ടി. ഐ. ഫെഡറേഷൻ.
10/08/2025  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന നീക്കത്തെ എതിർക്കണം. ആർ. ടി. ഐ. ഫെഡറേഷൻ.

കൊച്ചി : വിവരാവകാശനിയാമത്തെ ദുർബലപ്പെടുത്തുവനുള്ള ഏതു നീക്കത്തെയും എതിർക്കണമെന്ന് ആർ ടി ഐ കേരള ഫെഡറേഷൻ എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം ആവസ്യപ്പെട്ടു. പത്തു രൂപയും ഒരു വെള്ളം കടലാസും വഴി ഈ രാജ്യത്തെ ഏത് കാര്യവും പൗരന് ലഭ്യക്കുന്ന വിവരാവകാശ നിയമം രാജ്യത്തെ സുതാര്യമായ ഭരണ സംവിധാനത്തിന് സഹായകരമാകുമെന്നും യോഗം വിലയിരുത്തി. വിവരാവകാശ പ്രവർത്തകരുടെ സംസ്ഥാന സംഘടനയായ ആർ. റടി ഐ കേരള ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോളി പവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലപ്രസിഡന്റ് അഡ്വ. ശശി കിഴക്കട അധ്യക്ഷത വഹിച്ചു. അഡ്വ ഷമീം വിവരാവകാശ നിയമത്തിന്റെ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജോർജ് തെറ്റയിൽ, ഡിക്സൺ ഡിസിൽവ, ബീന ഉണ്ണികൃഷ്ണൻ, അനിൽ മുനയത്ത്, ജയകുമാർ ഈ. ജി., മുരളീധരൻ, എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img