07:43pm 10 November 2026
NEWS
തരൂരിനെതിരെ ഉപരോധം പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാക്കൾ
20/07/2025  07:20 PM IST
nila
തരൂരിനെതിരെ ഉപരോധം പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാക്കൾ

മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാം​ഗവുമായ ശശി തരൂരിനെതിരെ ഉപരോധം പ്രഖ്യാപിച്ച് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ. ഇന്നലെ എറണാകുളത്ത് നടന്ന ശശി തരൂരിന്റെ പരിപാടി കോൺ​ഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെ, തിരുവനന്തപുരത്തെ പരിപാടികളിൽ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. തരൂർ ഇപ്പോൾ തങ്ങളുടെ കൂടെയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

'അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂർ ഞങ്ങളുടെ കൂട്ടത്തിൽ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാർട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല.'- കെ. മുരളീധരൻ പറഞ്ഞു.

കോൺഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാംശശി തരൂർ നേടിയെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻറെ പ്രതികരണം.പലതവണ ഹൈക്കമാൻഡ് വിലക്കിയിട്ടും തരൂർ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോൺഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ പടപ്പുറപ്പാട് തുടങ്ങിയത്. കോൺഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോൾ തരൂരെന്ന് എന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img