NEWS
വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; കുടുംബത്തിലെ നാല് പേർക്ക് പരുക്ക്
16/09/2026 08:55 PM IST
nila

ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ബിഡദിക്ക് സമീപം കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചത്. മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന.
അപകടത്തിൽ അഫ്രീനയുടെ ഭർത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
ബെംഗളുരു വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരഭാര്യയെ യാത്രയാക്കിയ ശേഷം കുടുംബം മടങ്ങുന്നതിനിടെയാണ് അപകടം. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചത്.
ഇക്കഴിഞ്ഞ മേയിലാണ് അഫ്രീനയും മുഹമ്മദ് ഉവൈസും വിവാഹിതരായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










