NEWS
യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ
12/08/2026 06:31 AM IST
nila

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. ബെംഗളൂരുവിൽനിന്ന് കാറിൽ എത്തിയ മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
മുഹമ്മദ് ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് 41 ഗ്രാം എംഡിഎംഎയും ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ഗ്ലാസ് ട്യൂബും പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ ഇരുവർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










