NEWS
വയനാട് ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേരള ബാങ്കിന്റെ മാതൃക പിന്തുടരാമെന്ന് ഹൈക്കോടതി
04/08/2025 09:42 AM IST
സുരേഷ് വണ്ടന്നൂർ

കൊച്ചി: വയനാട് ചുരൽമല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേരള ബാങ്ക് സ്വീകരിച്ച മാതൃക കേന്ദ്രസർക്കാരിനും പിന്തുടരാമെന്ന് ഹൈക്കോടതി. ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു തീരുമാനവും എടുക്കാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വിഷയത്തിൽ എപ്പോൾ തീരുമാനം ഉണ്ടാകുമെന്ന് കോടതി കേന്ദ്രത്തോട് ആവർത്തിച്ച് ചോദിച്ചു. എന്നാൽ, തീരുമാനം എപ്പോൾ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











