06:05pm 27 June 2026
NEWS
കഞ്ചാവ് മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ
14/03/2025  12:44 PM IST
nila
കഞ്ചാവ് മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ

വയനാട്ടിൽ കഞ്ചാവ് മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ. രണ്ട് കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി മിഠായി വാങ്ങിയാണ് കോളജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാർഥികൾ കൂടിനിൽക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്. 

മൂന്നു മാസമായി വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ പിടിയിലായ വിദ്യാർത്ഥി പറഞ്ഞ‌ത്. സമൂഹമാധ്യമം വഴിയാണ് കഞ്ചാവ് മിഠായിയെ കുറിച്ച് അറിഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് ഓൺലൈൻ വഴി വാങ്ങി 30 രൂപയ്ക്കു വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img