
ചെങ്ങന്നൂർ : നഗരസഭ 13-ാം വാർഡിൽ ആൽത്തറ- ഊടാകുളം റോഡിലെ പരാതിയ്ക്ക് പരിഹാരമായി. നഗരസഭ 9 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് പരാതി ഉയർന്നത്. റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ സമാന്തരമായി കടന്നുപോകുന്ന ആൽത്തറ രാഗമാലിക റോഡ് താഴ്ന്നതാണ് പ്രശ്നത്തിന് കാരണം. ശക്തമായ മഴയും ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് വാർഡ് കൗൺസിലർ ബി.ശരത്ചന്ദ്രൻ പറഞ്ഞു. കാൽനടയായും വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധവും വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ നടപടി സ്വീകരിക്കുകയായിരുന്നു. കൗൺസിലർ ബി.ശരത് ചന്ദ്രൻ, സെക്രട്ടറി എം.ഡി. ദീപ, എൻജിനീയർ റജീന എന്നിവർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിക്കുകയായിരുന്നു. നിർദ്ദേശത്തെ തുടർന്ന് കരാറുകാരൻ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു.











