07:48am 11 November 2026
NEWS
വാട്ടര്‍ മെട്രോ പൂക്കള മല്‍സര വിജയികള്‍
13/09/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാട്ടര്‍ മെട്രോ പൂക്കള മല്‍സര വിജയികള്‍
HIGHLIGHTS

പാരമ്പര്യ ട്രസ്റ്റ് കൊച്ചി വാട്ടര്‍മെട്രോ, ചുങ്കത്ത് ജൂവല്‍റി എന്നിവയുമായി ചേര്‍ന്ന് വൈറ്റില ടെര്‍മിനലില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പള്ളുരുത്തി റെഡ് സണ്‍ ടീം സമ്മാനം ഏറ്റുവാങ്ങുന്നു

കൊച്ചി : വാട്ടര്‍മെട്രോ വൈറ്റില ടെര്‍മിനലില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരത്തില്‍ പള്ളുരുത്തി റെഡ് സണ്‍ ടീം ഒന്നാം സ്ഥാനവും (50,000 രൂപ) വരാപ്പുഴ മഴവില്‍ ടീം രണ്ടാം സ്ഥാനവും (25000 രൂപ) വടക്കന്‍ പറവൂര്‍ ഫ്‌ളോറ ടീം മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍  നിന്ന് 26 ടീമുകള്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്തു.    ഏഴ് ടീമുകൾ പ്രോത്സാഹന സമ്മാനത്തിനും (5000 രൂപ വീതം) 16 ടീമുകള്‍ സ്‌പെഷ്യല്‍ ക്യാഷ് അവാര്‍ഡുകള്‍ക്കും (2000 രൂപ വീതം) അര്‍ഹമായി.വാട്ടര്‍മെട്രോ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊച്ചി മെട്രോ ഡയറക്ടര്‍മാരായ ഡോ. എം.പി രാംനവാസ്, സഞ്ജയ് കുമാര്‍, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ചുങ്കത്ത് ജൂവല്‍റി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്‍ചുങ്കത്ത്, കൊച്ചി പാരമ്പര്യ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ലോക് നാഥ് എം.പി, വൈസ് ചെയര്‍മാന്‍ കെ.ജെ സോഹന്‍, ട്രഷറര്‍ ജോസി തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img