
പാരമ്പര്യ ട്രസ്റ്റ് കൊച്ചി വാട്ടര്‍മെട്രോ, ചുങ്കത്ത് ജൂവല്‍റി എന്നിവയുമായി ചേര്‍ന്ന് വൈറ്റില ടെര്‍മിനലില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പള്ളുരുത്തി റെഡ് സണ്‍ ടീം സമ്മാനം ഏറ്റുവാങ്ങുന്നു
കൊച്ചി : വാട്ടര്‍മെട്രോ വൈറ്റില ടെര്‍മിനലില്‍ സംഘടിപ്പിച്ച പൂക്കള മല്‍സരത്തില്‍ പള്ളുരുത്തി റെഡ് സണ്‍ ടീം ഒന്നാം സ്ഥാനവും (50,000 രൂപ) വരാപ്പുഴ മഴവില്‍ ടീം രണ്ടാം സ്ഥാനവും (25000 രൂപ) വടക്കന്‍ പറവൂര്‍ ഫ്ളോറ ടീം മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 26 ടീമുകള്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്തു. ഏഴ് ടീമുകൾ പ്രോത്സാഹന സമ്മാനത്തിനും (5000 രൂപ വീതം) 16 ടീമുകള്‍ സ്പെഷ്യല്‍ ക്യാഷ് അവാര്‍ഡുകള്‍ക്കും (2000 രൂപ വീതം) അര്‍ഹമായി.വാട്ടര്‍മെട്രോ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊച്ചി മെട്രോ ഡയറക്ടര്‍മാരായ ഡോ. എം.പി രാംനവാസ്, സഞ്ജയ് കുമാര്‍, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന് പി ജോണ്‍, ചുങ്കത്ത് ജൂവല്‍റി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്ചുങ്കത്ത്, കൊച്ചി പാരമ്പര്യ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ലോക് നാഥ് എം.പി, വൈസ് ചെയര്മാന് കെ.ജെ സോഹന്‍, ട്രഷറര്‍ ജോസി തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Courtesy - Google








