08:57pm 14 June 2024
NEWS
പ്രീമിയർ ലീ​ഗിൽ കളിക്കാനായി മില്ലർ സ്വന്തം വിവാഹം പോലും മാറ്റിവച്ചെന്ന് വെളിപ്പെടുത്തൽ
14/03/2024  04:08 PM IST
nila
 പ്രീമിയർ ലീ​ഗിൽ കളിക്കാനായി മില്ലർ സ്വന്തം വിവാഹം പോലും മാറ്റിവച്ചെന്ന് വെളിപ്പെടുത്തൽ

ധാക്ക: ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കാനായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ സ്വന്തം വിവാഹം പോലും മാറ്റിവച്ചിരുന്നു.  ബംഗ്ലദേശ് ലീഗിലെ ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ ഭാ​ഗമായിരുന്ന മില്ലർ മത്സരങ്ങൾ പൂർത്തിയാക്കാനായാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവച്ചത്. ഇതിനായി താരത്തിന് 1.24 കോടി രൂപ ഫോർച്യൂൺ ബാരിഷാൽ ടീം നൽകിയെന്നും പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രം വെളിപ്പെടുത്തുന്നു. 

മാർച്ച് പത്തിനാണ് മില്ലർ കാമുകി പോളോ താരമായ കാമില ഹാരിസിനെ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽവച്ച് വിവാഹം കഴിച്ചത്. എന്നാൽ, ഇതിനും വളരെനാൾ മുന്നേ വിവാഹം നടത്താനായിരുന്നു മില്ലർ തീരുമാനിച്ചിരുന്നത് എന്നാണ് വാസിം അക്രം വെളിപ്പെടുത്തുന്നത്. മത്സരങ്ങൾ വിജയിച്ച ഫോർച്യൂൺ ലീഗിലെ കിരീടം സ്വന്തമാക്കി. 

അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽനിന്ന് 47 റൺസും ഒരു വിക്കറ്റുമാണ് ഡേവിഡ് മില്ലർ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ താരമാണ് ഡേവിഡ് മില്ലർ. ഐപിഎൽ 2023 സീസണിൽ മില്ലറുടെ കളി കാണാൻ കാമിലയും എത്തിയിരുന്നു. വിവാഹത്തിനു ശേഷം മില്ലർ ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS