NEWS
അമേരിക്കയിൽ ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു
30/01/2025 10:50 AM IST
nila

വാഷിങ്ടൺ: അമേരിക്കയിൽ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. റീഗൻ വിമാനത്താവളത്തിൽ അമേരിക്കൻ സമയം രാത്രി ഒമ്പതരയോടെയാണ് സംഭവം. അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ - 700 വിമാനം ലാൻഡിങ്ങിനായി ശ്രമിക്കവെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. 65 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
375 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ വിമാനം ഇറങ്ങിയതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. വിമാനം സമീപത്തെ പോട്ടോമാക്നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











