01:56am 24 September 2026
NEWS
പൊലീസുകാരൻ നാല് തവണ ബലാൽസംഗം ചെയ്‌തു; ലേഡി ഡോക്ടർ ജീവനൊടുക്കി
24/10/2025  08:43 PM IST
NILA
പൊലീസുകാരൻ നാല് തവണ ബലാൽസംഗം ചെയ്‌തു; ലേഡി ഡോക്ടർ ജീവനൊടുക്കി

വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. ഫൽത്താൻ സബ്-ഡിസ്ട്രിക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവ ഡോക്ടറാണ് മരിച്ചത്. സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നാലു തവണ ബലാത്സം​ഗം ചെയ്തെന്നാണ് യുവതി മരിക്കും മുമ്പ് തന്റെ കൈവെള്ളയിൽ എഴുതിയത്. ഇതാണ് താൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നും  യുവതി കുറിപ്പിൽ പറയുന്നുയ 

ഫൽത്താനിലെ ഡോക്ടറുടെ വസതിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കൈയിലുണ്ടായിരുന്ന ആത്മഹത്യ കുറിപ്പിൽ ഡോക്ടർ ലൈംഗികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായി വ്യക്തമാണ്. കുറിപ്പിലെ വാക്കുകൾ വ്യക്തമായി വായിക്കാവുന്ന വിധത്തിലായിരുന്നു, ഇത് അന്വേഷണ സംഘത്തെ ഞെട്ടിച്ചതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ചില മാസങ്ങളായി അവളെ പോലീസ് ഉദ്യോഗസ്ഥർ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ നിർബന്ധിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതിനെതിരെ പ്രതികരിച്ചതിനുശേഷം പൊലീസ് ഉദ്യോ​ഗസ്ഥൻ തുടർച്ചയായി പീഡിപ്പിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേസിൽ പ്രത്യേക അന്വേഷണം നടത്താൻ ഉത്തരവിട്ടു. സംസ്ഥാന വനിതാ കമ്മീഷനും കേസിൽ ഇടപെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img