
ചെങ്ങന്നൂർ: മഴവെള്ള സംഭരണി എന്ന് പറഞ്ഞ കിണർ പരിശോധിച്ചപ്പോൾ കണ്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശുചി മുറി മാലിന്യം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 12-ാം വാർഡിൽ കല്ലിശേരി ഉമയാറ്റുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം .
കഴിഞ്ഞ രണ്ട് മാസങ്ങളായി സമീപവാസികളും ജനകീയ സമിതി പ്രവർത്തകരുടേയും ഉറക്കം കെടുത്തിയ സംഭവങ്ങൾക്ക് കഴിഞ്ഞ ദിവസം ആർ ഡി ഒ യുടെ ഇടപെടലിലൂടെ തല്ക്കാലം പരിഹാരമായി.
പുതിയ ക്യാൻസർ സെൻ്ററിൻ്റെ പിറകുവശത്തായി ആൾക്കാർ തിങ്ങിക്കുടി താമസിക്കുന്നിടത്താണ് അശാസ്ത്രീയമായി
കിണർ ഉണ്ടാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതർ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നത് ഇത് മഴവെള്ള സംഭരണി ആണെന്നാണ്. നാട്ടുകാരുടെ നിരന്തര പരാതിയേ തുടർന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ ആർ ഡിയോ അടക്കം 10 അംഗ കമ്മറ്റി രൂപീകരിച്ച് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടിക്ക് നിർദ്ദേശിച്ചത്.. ശുചിത്വമിഷൻ ഡിപ്പാർട്ട്മെൻറ് , മലിനീകരണ നിയന്ത്രണ ബോർഡ്, ലേബർ ഡിപ്പാർട്ട്മെൻ്റ്, ഹെൽത്ത് എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ആദ്യം കിണറിൻ്റെ മൂടി തുറക്കാൻ വിസമ്മതിച്ചെങ്കിലും ഒടുവിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർബ്ബന്ധത്തിന് വഴങ്ങേണ്ടി വന്നു. ഇത് തുറന്നതോടെ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം പടരുകയായിരുന്നു.
കിണർ മഴവെള്ള സംഭരണി ആണെന്ന ആശുപത്രി അധികൃതരുടെ വാദം ഇതോടെ പൊളിയുകയായിരുന്നു .
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കാരണങ്ങളാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ഇതു മൂലം പരിസരവാസികളായിട്ടുള്ളവർ ഇവിടെ നിന്നും ഒഴിഞ്ഞു പോകേണ്ട ഗതികേടിലാണ്.
* അടിയന്തിരമായി മാലിന്യം നീക്കം ചെയ്യണം:- ശുചിത്വമിഷൻ ഡപ്യൂട്ടി ഡയറക്ടർ
അടിയന്തിരമായി കിണറ്റിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്ത് കിണർ ശുദ്ധി ചെയ്ത് ഇതിൽ മണ്ണ് നിറച്ച് കിണർ മൂടണമെന്നും അത് ജനപ്രതിനിധികളുടെയും നാട്ടുകാരുടേയും സാന്നിധ്യത്തിലാകണമെന്നും
ശുചിത്വമിഷൻ
ഡപ്യൂട്ടി ഡയറക്ടർ
ഷിൻസ് ആശുപത്രി അധികൃതർക്ക്
കർശന നിർദ്ദേശം നൽകി.
ആശുപത്രി അധികൃതർ വിലയ്ക്ക് വാങ്ങിയ
തൊട്ടടുത്തുള്ള സമീപവാസിയുടെ സ്ഥലത്തെ കിണറ്റിലേക്ക്
ഈ മാലിന്യ സംഭരണി നിറഞ്ഞതിനെത്തുടർന്ന് ഹോസ് ഉപയോഗിച്ച് കക്കൂസ് മാലിന്യം ഒഴുക്കിവിടുകയുണ്ടായി .അതേത്തുടർന്നുള്ള പ്രശ്നങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഈ സംഭവത്തിന് തുടക്കമാകുന്നത്. അന്ന് ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതർക്ക് അത് മൂടാനും താക്കീത് നൽകിയിരുന്നു.
* പഞ്ചായത്ത് ഉദ്യോഗസ്ഥ ക്ലീൻ സർട്ടിഫിക്കറ്റ് നൽകി.
ഇതിനിടയിൽ നാട്ടുകാർ മുഖ്യമന്ത്രി ,ആരോഗ്യ വകുപ്പ് ,ജില്ലാ കളക്ടർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. പരാതിയിൻമേൽ
തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥ അന്വേഷണ വിധേയമായി
പി.ടി.അനി എന്ന ആളിന് ( -1824921-20 26 )നമ്പറിൽ കത്തിലൂടെ
മറുപടി നൽകിയത് ''പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ആശുപത്രി അധികൃതർ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നുള്ള " ക്ലീൻ സർട്ടിഫിക്കറ്റാണ് എന്നും
ജനകീയ സമിതി ആരോപിച്ചു.
ഇതിനെതിരെ
11, 12 വാർഡിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തി
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ ചൂണ്ടിക്കാട്ടി ജനകീയ സമിതി നേതാക്കൾ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ആഫീസിനു മുൻപിൽ കഴിഞ്ഞ ദിവസം ഉപരോധസമരം ഏർപ്പെടുത്തിയിരുന്നു.
* മാലിന്യ പ്ലാൻ്റിൽ ഗുരുതര വീഴ്ച്ച:
ഇവിടെ സ്ഥാപിച്ചിരിക്കുന്ന
എസ്ഡിപി പ്ലാന്റിൽ വൻ മാലിന്യശേഖരമാണ് മലിനജലത്തോടൊപ്പം കലർന്ന് വരുന്നത് .ഇത് പ്ലാന്റിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മലിനജലം ശുദ്ധീകരിക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും.
പ്ലാസ്റ്റിക്, മാസ്ക് മറ്റ് പേപ്പർ ആവശിഷ്ട്ങ്ങൾ എസ്ഡിപി പ്ലാന്റിൽ വന്നതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അവിടെ ഗുരുതരമായ അവസ്ഥയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്
ഇത്തരത്തിൽ ഗുരുതര മാലിന്യ വിഷയങ്ങളെക്കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ നിന്നും
ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ എത്തി മാലിന്യം നിറഞ്ഞ കിണർ പരിശോധിച്ചു. സമീപത്തെ കിണറുകളിലെ ജലവും ആശുപത്രി കാമ്പസിലെ ജലവും പരിശോധനയ്ക്ക് എടുത്തു.
ജനങ്ങളുടെ ആരോഗ്യം സംരക്ഷണം നൽകേണ്ട ആശുപത്രി അവരെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.











