NEWS
'തോറ്റവരുടെ യുദ്ധങ്ങൾ' നാടക പ്രദർശനം തോപ്പുംപടിയിൽ
25/03/2025 04:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തോപ്പുംപടി: പ്രകൃതി ദുരന്തങ്ങളോടും ഹിംസ്രജന്തുക്കളോടും പൊരുതി മണ്ണിൽ അതിജീവനത്തിന്റെ നാമ്പുകൾ മുളപ്പിക്കാനിറങ്ങി കുടിയിറക്കിൽ തോറ്റുപോയ ഒരു ജനതയുടെ കഥ പറയുന്ന 'തോറ്റവരുടെ യുദ്ധങ്ങൾ' എന്ന നാടകം തോപ്പുംപടിയിൽ അരങ്ങിലേറുന്നു.ലോക നാടക ദിനത്തോടനുബന്ധിച്ച് മാർച്ച് 29 ന് ശനിയാഴ്ച തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7-30 നാണ് നാടകം അവതരിപ്പിക്കുന്നത്.നാടക് കൊച്ചി മേഖല കമ്മിറ്റിയാണ് സംഘാടകർ.2023 ലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക പ്രോത്സാഹന പദ്ധതിയിൽ നിർമ്മിക്കപ്പെട്ട ഡോക്യു- ഫിക്ഷൻ നാടകവാതരണം ദർശന കട്ടപ്പനയുടേതാണ്.ഇ.ജെ. ജോസഫ് രചനയും നരിപ്പറ്റ രാജു സംവിധാനവും നിർവഹിച്ച നാടകം സമകാലിക സാമൂഹിക പ്രശ്നങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











