
ദോഹ :വര്ഷങ്ങളായി ഖത്തറിന്റെ കായിക ഭൂപടത്തിൽ അനിഷേധ്യ സാന്നിദ്ധ്യമായ വാരിയേഴ്സ് എഫ്സി സീസൺ 02 ഇൻ്റേണൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു . CNAQ ഗ്രൗണ്ടിൽ നടന്ന ടൂര്ണമെന്റിലിന്റെ ഫൈനൽ മത്സരത്തിൽ ബ്രാവോ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാജിങ് ടൂർസ് വിജയികളായത് .
കുടുംബസംഗമവും ജനപങ്കാളിത്തം നിറഞ്ഞ ഈ ടൂർണമെന്റും വലിയ പ്രശംസ നേടി.അൽ റയ്യാൻ ഡേറ്റ്സ്, ക്ലാസിക് ലോൺഡ്രി, ഡാറ്റപ്ലസ് നെറ്റ്വർക്ക് സൊള്യൂഷൻസ്, യൂനിവേഴ്സൽ സ്പോർട്സ് സെൻറർ, ബ്രാവോ ഫിറ്റ്നസ്, മാജിക് ടൂർസ് തുടങ്ങിയ സ്പോൺസർമാരുടെ പേരിൽ ആയിരുന്നു ടീമുകൾ മത്സരിച്ചത്
റേഡിയോ പങ്കാളിയായി റേഡിയോ സുനോയും കോസ്പോൺസർമാരായി വൈറ്റ്ബോർഡ് ആഡ്വർട്ടൈസിങ്ങും, ഫ്രൈഡി റെസ്റ്റോറൻ്റും ടൂർണമെന്റിന് പിന്തുണ നൽകി.കുട്ടികൾക്കായി നടത്തിയ പരിപാടികൾ നിരവധി കുടുംബങ്ങളെ ആകർഷിച്ചു.ജെ എം ഷൗക്കത്ത് അദ്ധ്യക്ഷനായ നടന്ന സമാപന ചടങ്ങിൽ അനൂപ് സ്വാഗതം പറഞ്ഞു. ദോഹയിലെ കലാ, കായിക, സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച മുഹമ്മദ് ഈസ, ടീ ടൈം മാനേജർ ഷിബിലി എന്നിവരെ ചടങ്ങിന് മുന്നോടിയായി അനുസ്മരിച്ചു.
എല്ലാ സ്പോൺസർമാരെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. കൂടാതെ പ്രവാസി ഫുട്ബാൾ രംഗത്തെ നിറസാന്നിദ്യമായിരുന്ന ദോഹ അലിയെ കമ്മിറ്റി ആദരിച്ചു .ടൂർണമെന്റ് കോർഡിനേറ്റർ സജീസ് ജെയിംസ് സമാപനത്തോടൊപ്പം നന്ദി പറഞ്ഞു, അടുത്ത വര്ഷം ടൂർണമെന്റ് കൂടുതൽ വിപുലമാക്കുമെന്നു അദ്ദേഹം എടുത്തുപറഞ്ഞു











