01:12am 13 November 2026
NEWS
ഖത്തറിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ജാഗ്രതാ നിർദ്ദേശം
21/03/2026  03:46 PM IST
nila
ഖത്തറിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ജാഗ്രതാ നിർദ്ദേശം

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം 6 മണി വരെ തീരപ്രദേശങ്ങളിലും കടലിലും കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് റിപ്പോർട്ട്.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ നിലയിലായിരിക്കും (Suspended dust). പലയിടങ്ങളിലും ചിതറിക്കിടക്കുന്ന രീതിയിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.കരപ്രദേശങ്ങളിൽ മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വേഗതയിൽ കാറ്റ് വീശാം. ഇടിമിന്നലുള്ള സമയങ്ങളിൽ ഇത് 25 നോട്ട്സ് വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ കാറ്റിന്റെ വേഗത 26 നോട്ട്സ് വരെയാകാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img