07:05pm 07 November 2026
NEWS
“കഴിച്ചാൽ മരണം വരെ!”; കടലിലെ 12 മത്സ്യങ്ങൾക്ക് മുന്നറിയിപ്പ്; ഈ ഇനങ്ങൾ വാങ്ങരുത്
14/09/2026  12:36 PM IST
nila
“കഴിച്ചാൽ മരണം വരെ!”; കടലിലെ 12 മത്സ്യങ്ങൾക്ക് മുന്നറിയിപ്പ്; ഈ ഇനങ്ങൾ വാങ്ങരുത്

മസ്കത്ത്: കടലിൽ നിന്ന് ലഭിക്കുന്ന എല്ലാ മത്സ്യങ്ങളും ഭക്ഷിക്കാൻ സുരക്ഷിതമല്ല. ഒമാൻ കടലിൽ കാണപ്പെടുന്ന ചില പഫർ മത്സ്യങ്ങൾ ജീവന് തന്നെ ഭീഷണിയാകാവുന്ന വിഷമുള്ളവയാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്.

12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ പാചകം ചെയ്ത് കഴിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം നിർദേശിച്ചു. അപകടം തോന്നുമ്പോൾ ശരീരം വീർപ്പിക്കുന്ന സ്വഭാവമുള്ള മത്സ്യങ്ങളാണ് പഫർ മത്സ്യങ്ങൾ.

ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന ടെട്രോഡോടോക്സിൻ അതിശക്തമായ വിഷമാണ്. വിഷബാധയേറ്റാൽ ആദ്യം മരവിപ്പ്, ഛർദി, പേശികളുടെ ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. തുടർന്ന് പക്ഷാഘാതവും ശ്വാസതടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഗുരുതരമായ വിഷബാധ മരണത്തിലേക്കും നയിച്ചേക്കാം.

അരോത്രോൺ ഹിസ്‌പിഡസ്, അരോത്രോൺ നൈഗ്രോപങ്ക്റ്റേറ്റസ്, കാന്തിഗാസ്റ്റർ വാലന്റിനി, അരോത്രോൺ ഇമ്മാക്കുലേറ്റസ്, ചെലോനോഡൺ പറ്റോക, ഡയോഡൺ ലിറ്റ്യൂറോസസ്, ലാഗോസെഫാലസ് ലൂനാരിസ്, ഡയോഡൺ ഹൈസ്ട്രിക്സ്, അരോത്രോൺ മെലിയാഗ്രിസ്, ലാഗോസെഫാലസ് സ്കെലെറാറ്റസ്, ഡയോഡൺ ഹോളോകാന്തസ് എന്നിവയാണ് മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങൾ.

അതുകൊണ്ടുതന്നെ മത്സ്യം വാങ്ങുമ്പോൾ ഇനം തിരിച്ചറിയുന്നതിൽ സംശയമുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. വിശ്വസനീയമായ വിൽപ്പന കേന്ദ്രങ്ങളിൽനിന്ന് സുരക്ഷിതമാണെന്ന് ഉറപ്പുള്ള മത്സ്യം മാത്രം വാങ്ങണമെന്നാണ് അധികൃതരുടെ നിർദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img