
ദോഹ:2026 ജനുവരി 1 മുതൽ വഖുദ്
ഇന്ധന ചിപ്പിന്റെ ഇൻസ്റ്റാളേഷനടക്കമുള്ള ഫീസ് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധന ചിപ്പ് സൗജന്യമായി നൽകുന്ന
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക്
വഖുദ് സ്റ്റേഷനുകളിൽ നേരിട്ട് എത്തി സൗജന്യമായി ചിപ്പ് വാഹനങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് വൊഖോഡ് അറിയിച്ചു. തെറ്റായ ഉപയോഗം മൂലം കേടായ ചിപ്പുകൾക്ക് പകരം നൽകുന്നതിന് അംഗീകൃത നിരക്കനുസരിച്ച് ഫീസ് ഈടാക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഓരോ സെഗ്മെന്റിനും പ്രതിമാസം 9 ഖത്തർ റിയാൽ സബ്സ്ക്രിപ്ഷൻ ഫീസ്ബാധകമായിരിക്കും.
ആറ് മാസത്തോളം പ്രവർത്തനരഹിതമായ അക്കൗണ്ടുകൾക്ക് ഈ ഓഫർ ബാധകമല്ല. ഇന്ധന ചിപ്പുകളുടെ ഇൻസ്റ്റാളേഷൻ ക്യു അടിസ്ഥാനത്തിലായിരിക്കും. ഇന്ധന വിതരണം സംബന്ധിച്ച മറ്റു എല്ലാ നിബന്ധനകളും നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം തുടരുമെന്നും വഖുദ് അറിയിച്ചു.











