07:33am 19 April 2026
NEWS
വഖുദ് ചിപ്പ് സൗജന്യം; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
17/12/2025  12:29 PM IST
nila
വഖുദ് ചിപ്പ് സൗജന്യം; ജനുവരി 1 മുതൽ പ്രാബല്യത്തിൽ

ദോഹ:2026 ജനുവരി 1 മുതൽ  വഖുദ്
ഇന്ധന ചിപ്പിന്റെ ഇൻസ്റ്റാളേഷനടക്കമുള്ള ഫീസ് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധന ചിപ്പ് സൗജന്യമായി നൽകുന്ന
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് 
വഖുദ് സ്റ്റേഷനുകളിൽ നേരിട്ട് എത്തി സൗജന്യമായി ചിപ്പ്  വാഹനങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. 
അതേസമയം, ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് വൊഖോഡ് അറിയിച്ചു. തെറ്റായ ഉപയോഗം മൂലം കേടായ ചിപ്പുകൾക്ക് പകരം നൽകുന്നതിന് അംഗീകൃത നിരക്കനുസരിച്ച് ഫീസ് ഈടാക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഓരോ സെഗ്മെന്റിനും പ്രതിമാസം 9 ഖത്തർ റിയാൽ സബ്സ്ക്രിപ്ഷൻ ഫീസ്ബാധകമായിരിക്കും.
ആറ് മാസത്തോളം പ്രവർത്തനരഹിതമായ അക്കൗണ്ടുകൾക്ക് ഈ ഓഫർ ബാധകമല്ല. ഇന്ധന ചിപ്പുകളുടെ ഇൻസ്റ്റാളേഷൻ ക്യു അടിസ്ഥാനത്തിലായിരിക്കും. ഇന്ധന വിതരണം സംബന്ധിച്ച മറ്റു എല്ലാ നിബന്ധനകളും നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം തുടരുമെന്നും വഖുദ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img