05:07pm 09 November 2026
NEWS
വഖഫ് ട്രൈബ്യൂണൽ : പുതിയ ചെയർപഴ്‌സൻ നാളെ ചുമതലയേൽക്കും
20/05/2025  04:12 PM IST
ചെറുകര സണ്ണിലൂക്കോസ്
വഖഫ് ട്രൈബ്യൂണൽ: പുതിയ ചെയർപഴ്‌സൻ നാളെ ചുമതലയേൽക്കും

വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്‌ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്‌ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടി വരും.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിൽ ട്രൈബ്യൂണൽ മുൻപാകെ വാദം തുടരുകയായിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ മാസം 24 വരെ വിധി പറയുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതോടെ വാദം കേൾക്കുന്നത് രാജൻ തട്ടിൽ മാറ്റിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം സ്‌ഥലം മാറിപ്പോവുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img