10:28am 09 November 2026
NEWS
വഖഫ് ഭേദഗതി ഹിന്ദു - മുസ്ലിം തർക്കമല്ല- അരവിന്ദ് മേനോൻ
23/04/2025  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഖഫ് ഭേദഗതി ഹിന്ദു - മുസ്ലിം തർക്കമല്ല- അരവിന്ദ് മേനോൻ

കൊച്ചി - വഖഫ് ഭേദഗതി ഹിന്ദു- മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള തർക്കമെന്ന നിലയിലാണ് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ നിയമ ഭേദഗതി മുസ്ലിം ജനവിഭാഗത്തിലെ ഏതാണ്ട് 3 ശതമാനത്തോളം വരുന്ന ചൂഷകരും.. നിരാലംബരും ചൂഷിതരും അശരണരുമായ ബാക്കി 97 ശതമാനവും തമ്മിലുള്ള തർക്കമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അഭിപ്രായപ്പെട്ടു.ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന വഖഫ് ഭേദഗതി ജനജാഗരണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി,കാലം ചെയ്ത പ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ശില്പശാലയിൽ ശില്പശാല കോർഡിനേറ്ററും ബിജെപി സംസ്ഥാന ജന. സെക്രട്ടറിയുമായ സി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.ഫ. ജോഷി മയ്യാറ്റിൽ(കൊച്ചി രൂപത)എ.പി. അഹമ്മദ്,ഡോ.ആരിഫ് ഹുസൈൻ  ( എക്സ്. മുസ്ലിം),സ്റ്റാൻലിൻ ദേവൻ,ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ടുമാരായഡോ. എം. അബ്ദുൾ സലാം, അഡ്വ. നോബിൾ മാത്യു,ബി ജെ പി സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ശങ്കു ടി.ദാസ്,അഡ്വ. ഷോൺ ജോർജ്, സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡണ്ട്അഡ്വ.ഷൈജു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img