03:58pm 29 April 2026
NEWS
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി വിധി
17/04/2025  02:54 PM IST
nila
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി വിധി

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ഭേ​ദ​ഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാവ വിധി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി  പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ച്ച സമയവും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനും ഹർജിക്കാർക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധി. 

പുതിയ വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് ചില നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. ഹർജിക്കാർ ഉന്നയിച്ച അമുസ്‌ലീങ്ങൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img